പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. സ്വത്തു തര്‍ ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയും (43) വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു
മുംബൈ : പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. സ്വത്തു തര്‍ക്കത്തി ന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെ യും (43) വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു.
മുംബൈയിലെ ജുഹുവിലാണ് സംഭവമുണ്ടായത്. 74കാരിയായ വീണയെ മകന്‍ സച്ചിന്‍ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം നദിയില്‍ വലിച്ചെറിയുകയുമായിരുന്നുവെ ന്ന് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് വീണ കപൂറിനെ കാണാനില്ലെന്ന വിവരം ഇവര്‍ താമസിച്ചിരുന്ന കല്‍പടരു സെ സൈറ്റിയിലെ സുരക്ഷ ജീവനക്കാര്‍ ജുഹു പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേ ഷണത്തില്‍ വീണയുടെ മൊബൈല്‍ ലൊക്കേഷന്‍ സച്ചിന്‍ താമസിക്കുന്ന പന്‍വേലില്‍ കണ്ടെത്തി. ഇ തിന്റെ അടിസ്ഥാനത്തില്‍ സച്ചി നേയും ലാലു കുമാറിനേയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുകയാ യിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇരുവരും കൊലപാതക വിവരം പങ്കുവച്ചത്.
വീണയും സച്ചിനും തമ്മില്‍ ഏറെക്കാലമായി പിണക്കത്തിലാണ്. 12 കോടിയുടെ സ്വത്തിന്റെ പേരിലാണ് തര്‍ക്കം. സ്വത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബേസ്‌ബോള്‍ ബാറ്റുകൊണ്ട് വീണയുടെ തലയ്ക്ക് തുടര്‍ച്ചയായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം 90 കിലോമീറ്റര്‍ അക ലെയുള്ള കാട്ടിലെ നദിയില്‍ വലിച്ചെറിഞ്ഞെന്നും സച്ചിന്‍ പൊലീസിനോടു പറ ഞ്ഞു. വീണയുടെ മറ്റൊരു മകന്‍ അമേരിക്കയിലാണ് താമസിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.