Breaking News

നടിയെ ആക്രമിച്ച കേസ് : ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുക യായി രുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചി രുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.

ദിലീപ് പറയുന്ന ചില മൊഴികളില്‍ വൈരുദ്യമുണ്ട്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ബാലചന്ദ്ര കുമാറിനോട് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് എരണാ കുളത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം പൊലീസ് ക്ലബില്‍ എത്തിയത്.

ബാലചന്ദ്രകുമാറിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് നടിയെ ആക്രമിച്ച കേസി ല്‍ തുടരന്വേഷണത്തിന് കാരണമായത്. തന്റെ സാന്നിധ്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് വിളിച്ചു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശുമണ്ടെ ന്നാണ് പൊലീസിന്റെ നിഗമനം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ദിലീപ് നിഷേ ധിച്ചിരുന്നു. ഇന്നലെ ഈ ദൃശ്യങ്ങളെ പറ്റി അറിയില്ലെന്നാണ് ദിലീപ് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇന്നലെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപ് കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയ നാ വുന്നത്. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഏപ്രില്‍ 15 വരെയാണ് നടിയെ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കോടതി നല്‍കിയ സമയം. ഇതിനുള്ളില്‍ പരമാവധി പേരെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈ ക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന വില യിരുത്തിയാണ് നടപടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.