നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡിവൈഎസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടീസ് നല്‍കും.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീ പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യ ലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈം ബ്രാഞ്ചി ന്റെ തീരുമാനം. കേസില്‍ തുടരന്വേഷണത്തിന് അനുമതി ലഭിച്ചെങ്കിലും ദിലീപിനെ ചോദ്യം ചെയ്യാന്‍ വി ളിച്ചിരുന്നില്ല.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യംചെയ്തിരുന്നു. തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്യുന്നത്. കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.രണ്ട് മാസം മുന്‍പാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. മറ്റ് തെളി വുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ ചോദ്യംചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോ ഗസ്ഥര്‍.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ പ്രവാ സി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമാ യി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വെച്ചാണ് ചോദ്യം ചെ യ്തത്. ദിലീപുമായി അടു ത്ത ബന്ധമുള്ള വനിതാ സീരിയല്‍ നിര്‍മ്മതാവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്
ദിലീപുമായി അടുത്ത ബന്ധമുള്ള സ്ത്രീ
ദിലീപുമായി അടുത്ത ബന്ധമുള്ള സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ നടക്കുന്ന സൈബ ര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ നായികയായിരുന്ന നടിയേയും ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ നായികയായ ഈ നടി ഒരു ഇടവേളയ്ക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.