Home

‘കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ, സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ’

സില്‍വര്‍ലൈനതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളാണെന്ന് സിപിഎം നേ താവ് ഇ പി ജയരാജന്‍. കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ. വി ഡി സതീശന് വേറെ പണിയൊന്നു മില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടെ

കണ്ണൂര്‍ : സില്‍വര്‍ലൈനതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം ചില റെഡിമെയ്ഡ് ആളുകളെ കൊണ്ട് വന്ന് സമരം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ. വി ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടെ. പദ്ധതി നടപ്പായി കഴിഞ്ഞാല്‍ ആദ്യം വണ്ടിയില്‍ കയറുന്നത് കോണ്‍ഗ്രസുകാര്‍ ആയിരി ക്കും. കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നില്‍ പോയി ആനുകൂല്യ ത്തിന് കാത്ത് നില്‍ക്കുകയാണെന്നും ജയരാജന്‍ പരിഹസിച്ചു.

സില്‍വര്‍ലൈന് എതിരായ സമരത്തില്‍ ജനങ്ങളില്ല. പദ്ധതിയ്ക്ക് വേണ്ടി സ്ഥലം നല്‍കാന്‍ ജനങ്ങള്‍ തയ്യാ റായി മുന്നോട്ട് വരികയാണെന്നും കെ റെയില്‍ നടപ്പിലാക്കേ ണ്ടത് ജനങ്ങളുടെ ആഗ്രഹമാണെന്നും ജയ രാജന്‍ കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ തണലില്‍ വളരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലീഗ് ഇല്ലെങ്കില്‍ ഒരു സീറ്റില്‍ പോലും കോണ്‍ ഗ്രസിന് വിജയിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് വരാത്തത് കൊണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രശ്നം ഒന്നുമില്ലെമന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.