Home

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി ; തുടരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധാ യ കന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.കൊച്ചിയില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സം വിധാകന്റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാല ചന്ദ്രകുമാര്‍ അന്വേഷണ സംഘ ത്തിന് കൈമാറി.

കേസിലെ പ്രതിയായ ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളി പ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കി യിരുന്നു. ഒന്നാം പ്രതി സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാ ന തെളിവായ നടിയെ ആക്രമി ച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളി പ്പെടുത്തിയിരിന്നു.

കേസില്‍ 140 സാക്ഷികളെ കോടതി വിസ്തരിച്ചിരിച്ചിരുന്നു.കേസിന്റെ വിധി പ്രഖ്യാപനം അടുത്തിടെയു ണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് സംവിധായകന്‍ പുതിയ വെളിപ്പടുത്തലുമായി രംഗത്തെത്തി യത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിന്റെ മുന്നോട്ടുളള ഗതിയില്‍ ശക്തമായ സ്വാധീ നം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവ ശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ വിചാരണ അ ന്തിമഘട്ടത്തിലാണ്. കേസില്‍ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ ദേശം നല്‍കിയിട്ടുള്ളത്.

തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി

തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി ക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലി ന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. കേസി ല്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇതില്‍ ആശങ്കയുണ്ടെന്നും നടി ക ത്തില്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.