Home

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍ ; അറസ്റ്റിലായത് ഹോട്ടല്‍ ഉടമ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശരത്താണ് ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എ ത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതി നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ശരത്താണ് ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിച്ച തെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് ശ രത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് ശരത്താണ്. ആലുവയിലെ ഹോട്ടല്‍ ഉടമയാണ് ശരത്.

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാ ണ് ശരതിന്റേത്. 2018 നവംബര്‍ 15ന് നടിയെ ആ ക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത് ടാബിലാക്കി ദിലീപിന്റെ പത്മസരോവ രം വീട്ടിലെത്തി കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതി ന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആലു വ പൊലീസ് ക്ലബ്ബില്‍ ശരത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാ യിരുന്നു അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിച്ച് വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചത് ശരത്താണെന്നും അത് ദിലിപും സുഹൃത്തുക്കളും പരി ശോധിച്ചതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സം ഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ അഭിഭാഷകര്‍ പലതവണ കണ്ടതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശരത് കൈ മാറിയ ദൃശ്യങ്ങള്‍ പിന്നീട് നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ച തിന് നേരത്തെ രണ്ട് അഭിഭാഷകരെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.