50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സംസ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് മുഖ്യമന്ത്രി കിഫ്ബിയെ പ്രശംസിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രശംസക്ക് നന്ദി പറഞ്ഞു കിഫ്ബി.സംസ്ഥാനത്തിന്റെ വിക സനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹനമേകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് കി ഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേള നത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കിഫ്ബിയുടെ വികസന നേട്ടങ്ങളെ പ്രശം സിച്ചത്.
സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവ ര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമ ന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപാദി ച്ചിരു ന്നു. 50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സംസ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതക ളില്ലാത്ത വികസനദൗത്യമാണിതെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
എന്നിട്ടും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണ ങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നാണ് കിഫ്ബിയുടെ ആരോപണം. മികച്ചവിജ യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെ കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണെന്നു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അതേസമയം തെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നുവെങ്കില്‍ കിഫ്ബിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രശംസാവാക്കുകള്‍ കിഫ്ബി ടീമിന് ആശ്വാസമായി. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാര്യം പുനരാലോചിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.