15 കോടി രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നും ഡല്‍ഹി പൊലീ സിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. കടമായി നല്‍കിയ 15 കോടി കൗ ശിക്ക് തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാരണം. പണം തിരികെ നല്‍കാന്‍ ഭര്‍ത്താ വിന് താത്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് ചില ഗുളിക കള്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗ ശിക്കിനെ തന്റെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന വെളി പ്പെടുത്തലുമായി യുവതി. ഡല്‍ഹിയിലെ ഒരു വ്യവസായിയുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ, തന്റെ ഭര്‍ത്താവ് 15 കോടി രൂപയ്ക്ക് വേണ്ടി കൗ ശികിനെ കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍.
15 കോടി രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നും ഡല്‍ഹി പൊലീസിന് നല്‍കിയ പരാതി യില്‍ യുവതി വ്യക്തമാക്കി. കടമായി നല്‍കിയ 15 കോടി കൗ ശിക്ക് തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാര ണം. പണം തിരികെ നല്‍കാന്‍ ഭര്‍ത്താവിന് താത്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് ചില ഗുളികകള്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
ദുബായില്‍ നിക്ഷേപത്തിനായാണ് നടനില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയത്. ഈ തുക തിരിച്ച് ആവ ശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നതായും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. ഭര്‍ത്താവ് ചില ഗുളികക ള്‍ നല്‍കിയാണ് കൗശിക്കി നെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ആരോപണം.
അറുപത്തിയാറുകാരനായ സതീഷ് കൗശിക്ക് അവസാനമായി പങ്കെടുത്ത ഹോളി പാര്‍ട്ടി നടന്ന ഫാമില്‍ നിന്ന് പൊലീസ് ചില മരുന്നുകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ എന്ത് മരുന്നാണ് കണ്ടെത്തിയത് എന്ന് പുറത്തുവിട്ടിട്ടില്ല. ഇതിന് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടോ എന്നും വക്തമല്ല. താരത്തിന്റെ മരണത്തില്‍ അസ്വാഭാവികത യൊന്നും ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
2019 മാര്‍ച്ച് 13ന് കുറ്റാരോപിതനായ വ്യാപാരിയുമായി താന്‍ വിവാഹിതയായെന്നും, കൗശിക്കിനെ തന്റെ ഭര്‍ത്താവ് പരിചയപ്പെടുത്തിയെന്നും ഇവര്‍ ഇന്ത്യയിലും ദുബായി ലും പതിവായി സന്ദര്‍ശനം നടത്താറു ണ്ടെന്നും യുവതി പറയുന്നു. 2022 ഓഗസ്റ്റ് 23ന് കൗശിക് ദുബായിലെ തങ്ങളുടെ വീട്ടില്‍ വന്ന് ഭര്‍ത്താവി നോട് 15 കോടി രൂപ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.
‘കൗശിക്കും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായി. അവിടെ താനും ഉണ്ടായിരുന്നു. തനിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും നിക്ഷേപ ആവശ്യത്തിനായി 15 കോടി രൂപ ഭര്‍ത്താവിന് നല്‍കിയിട്ട് മൂന്ന് വര്‍ഷമാ യെന്നും കൗശിക് പറഞ്ഞു. തന്റെ ഭര്‍ത്താവ് ഒരു നിക്ഷേപവും നടത്തിയിട്ടില്ലെന്നും പണം തിരികെ നല്‍ കിയില്ലെന്നും കൗശിക് പറഞ്ഞു.’
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.