Breaking News

നടന്‍ സന്താനത്തിന്റെ സഹോദരിയെ കൊന്നത് ലോറി കയറ്റി ; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ്, നാലു പേര്‍ അറസ്റ്റില്‍

തമിഴ് നടന്‍ സന്താനത്തിന്റെ സഹോദരി ജയഭാരതി മരിച്ചത് ബോധപൂര്‍വ്വമുണ്ടാക്കിയ അപകട ത്തിലാണെന്ന് പൊലിസ് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുപ്രകാശിന്റെ സഹോ ദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു

ചെന്നൈ : തമിഴ് നടന്‍ സന്താനത്തിന്റെ സഹോദരി ജയഭാരതി മരിച്ചത് ബോധപൂര്‍വ്വമുണ്ടാക്കിയ അപകടത്തിലാണെന്ന് പൊലിസ് കണ്ടെത്തി. അമേരിക്കയിലുള്ള ഭര്‍ത്താവാണ് പിന്നില്‍ പ്രവര്‍ ത്തിച്ചതെന്നും പൊലിസ് സ്ഥിരീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുപ്രകാശിന്റെ സഹോദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിഷ്ണു പ്രസാദിന്റെ അറസ്റ്റിനായി പൊലീസ് എംബസിയെ സമീപിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ ലോറി ഇടിച്ചാണ് ജയഭാ രതി മരിച്ചത്. തിരുവള്ളൂര്‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. ദേശീയപാതയ്ക്ക് സമീപ ത്തെ  ഇടറോഡില്‍ മരത്തിനും ലോറിക്കുമിടയില്‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ജയഭാരതിയെ റോഡിന് സമീപത്തെ മരത്തിനടുത്തേക്ക് ലോറിയില്‍ വലിച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയത് നിര്‍ണാ യകമായി. ലോറി ഡ്രൈവര്‍ രാജനെ ചോദ്യം ചെയ്തതോടെ ക്വട്ടേഷനാണെന്ന് കണ്ടെത്തി.

സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അഞ്ച് വയസ്സുള്ള കുഞ്ഞിനെ ജയഭാരതിയുടെ വീട്ടു കാരെ ഏല്‍പ്പിച്ചാണ് ഭര്‍ത്താവ് വിഷ്ണു പ്രസാദ് അമേരിക്കയിലേക്ക് മടങ്ങിയത്. പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ഇതോടെയാണ് ബന്ധുക്കള്‍ സംശയം തോന്നി പൊലീ സിനെ സമീപിക്കുന്നത്.നടന്‍ സന്താനത്തിന്റെ പരാതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം തിരുവള്ളൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

തിരുവരൂര്‍ ജില്ലയില്‍ താമസിക്കുന്ന ജയഭാരതി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് യുഎസ്എയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിഷ്ണു പ്രകാശിനെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാ ക്കിയിരുന്നു . എന്നാല്‍ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഇരുവരും പിരിഞ്ഞു . ജയഭാരതി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി ജയഭാരതി വിഷ്ണു പ്രകാശില്‍ നിന്ന് വിവാഹമോചനത്തിന് അപേ ക്ഷ നല്‍കിയിരുന്നു. ഇത് വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയില്‍ പ്രശ്നമുണ്ടാക്കി. കേസ് പിന്‍വലി ക്കാന്‍ ഭര്‍ത്താവ് ജയഭാരതിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഒടുവില്‍ ജയഭാരതിയെ ഒഴിവാക്കാ നായി സഹോദരന്‍ പ്രസന്നയുടെ സഹായത്തോടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.