Breaking News

നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം ; തോക്കിനായി ബിഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ അലഞ്ഞ് രാഖില്‍,  പൊലീസ് ബിഹാറിലേക്ക്

തോക്ക് വാങ്ങുന്നതില്‍ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രാഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്

കണ്ണൂര്‍: ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊല്ലാനുള്ള തോക്ക് ലഭിക്കാനായി പ്രതി രാഖില്‍ ബി ഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ അലഞ്ഞിരുന്നു വെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ബിഹാറില്‍ തോക്ക് കി ട്ടുമെന്ന് രാഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഉത്തരേന്ത്യന്‍ തൊഴിലാളി വ ഴിയാണ്. നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണെന്നും മാനസയുടെ വീട് സന്ദര്‍ശിച്ച ശേഷം എം വി ഗോവിന്ദന്‍ പറഞ്ഞു.

തന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രാഖില്‍ ബിഹാറിലേക്ക് യാത്ര തിരിച്ചത്. ഇരുപതാം തീയതി നാട്ടില്‍ തിരി ച്ചെത്തിയ രാഖില്‍ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. മാനസ താമസിക്കുന്ന വീടിന് തൊട്ടടുത്ത് മറ്റൊരു വീട്ടിലാ ണ് രാഖില്‍ കഴിഞ്ഞത്. പിന്നീടായിരുന്നു കൊലപാതകം.

തോക്ക് വാങ്ങുന്നതില്‍ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രാഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരു ന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ ജോ ലിക്ക് വേണ്ടി കൊണ്ടുവരാനാണെന്ന പേരിലാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ രാഖില്‍ ട്രെയിന്‍ വഴി ബി ഹാറിലേക്ക് പോകുന്നത്.

സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു ഉത്തരേന്ത്യന്‍ തൊ ഴിലാളി നല്‍കിയ വിവരം വഴിയായിരുന്നു. ബി ഹാറില്‍ തോക്ക് കിട്ടുമെന്ന് രാഖിലിനോട് പറഞ്ഞത് ഇയാളാണ്. ഇക്കാര്യം അന്വേഷിക്കാനും രാഖില്‍ തോക്ക് വാങ്ങിയതെവിടെ നിന്ന് എന്ന് സ്ഥിരീകരി ക്കാനും പോലീസ് സംഘം ബിഹാറിലേക്ക് പോകും.

ഏഴ് തിരകള്‍ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രാഖില്‍ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. രഖിലിന്റെ ഫോണില്‍ നിന്ന് സൂചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍, രാഖില്‍ നടത്തി യ അന്തര്‍ സംസ്ഥാന യാത്രകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് രാഖില്‍ തോ ക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.