India

നടനും ബിജെപി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷനായി നിയമിച്ചു.

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷനായി നിയമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ  ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനം നടത്തിയത്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

https://mobile.twitter.com/prahladspatel/status/1303995406422925314/photo/1
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും റാവലിന്‍െ്‌റ കഴിവ് പ്രയോജനപ്പെടുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. വെല്ലുവിളി നിറഞ്ഞതാണെങ്കിലും തനിക്ക് നന്നായി അറിയാവുന്ന മേഖലയായതിനാല്‍ തന്റെ എല്ലാ കഴിവുകളും പരമാവധി വിനിയോഗിക്കുമെന്നും റാവല്‍ പറഞ്ഞു
നസീബ് നീ ബലിഹാരി എന്ന ഗുജറാത്തി സിനിമയിലൂടെ 1982ലാണ് റാവല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഭഗ്‌വാന്‍ ദാദ, ഖത്രോന്‍ കീ കില്ലാടി, റാം ലഖന്‍, സ്വര്‍ഗ്, കിംഗ് അങ്കിള്‍, മൊറ്‌റ, ചാച്ചി 420, ഹേരാ ഫേരീ, സഞ്ജു, ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വോ ചൊക്രി, സര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1994ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2014 പദ്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചു. 2014ല്‍ അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുമാണ് പരേഷ് ലോക്സഭയില്‍ എത്തിയത്.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.