Home

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത്

ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവ തിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ പ്രതിശ്രുത വധുവും ആര്‍ക്കിടെക്ടുമായ പ്രതിഭ (25), സുഹൃത്തു ക്കളായ സുശീല്‍ (25), ഗൗതം (25), സൂര്യ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ പ്രതിപയുടെ സുഹൃത്തുക്കള്‍,സുശീല്‍,സൂര്യ,ഗൗതം

മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 14നാണ് വികാസ് മരി ച്ചത്. ബംഗളുര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സെപ്തംബര്‍ 10നായിരുന്നു സംഭവം. മര്‍ദനത്തില്‍ പരി ക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വികാസ് കോമയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങു കയുമായിരുന്നു.

യുവതിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് വികാസ് ആക്രമിക്കപ്പെട്ടത്. ചെന്നൈയില്‍ നിന്ന് ആറുമാ സത്തെ പഠനത്തിനായാണ് ഡോക്ടര്‍ ബംഗളൂരുവിലെത്തിയത്. തുടര്‍ ന്ന് ഡോക്ടറും പ്രതിപയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പകര്‍ത്തിയ ചിത്ര ങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പങ്കുവെക്കുകയും ചെയ്തു.

ഈ വിഡിയോ വൈറലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിപ ഇ ക്കാര്യം തന്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് വികാസിനെ സു ഹൃത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും അവിടെ വച്ച് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കു കയായിരുന്നെന്നും പൊലീസ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.