മസ്കത്ത്: ഒമാന്റെ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സഈദ് അൽ ശുഐലി ബഹ്‌റൈൻ സന്ദർശിച്ചു. ഒമാനും ബഹ്‌റൈനും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്താനും നഗര വികസന മേഖലയിലെ പങ്കാളിത്ത സാധ്യതകൾ തേടാനുമാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.
സന്ദർശനത്തിന്റെ ഭാഗമായി, ഇരുരാജ്യങ്ങളിലുമുള്ള ഭവന-നഗര വികസന പ്രവർത്തനങ്ങളിൽ സംയുക്തമായി പ്രവർത്തിക്കാനുളള സാധ്യതകൾ ചർച്ച ചെയ്യപ്പെട്ടു. ബഹ്‌റൈൻ സുപ്രീം കമ്മറ്റി ഫോർ അർബൻ പ്ലാനിങ്ങിന്റെ വൈസ് ചെയർമാനും റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് അസോസിയേഷന്റെ ഓണററി ചെയർമാനുമായ ശൈഖ് സൽമാൻ അബ്ദുല്ല ആൽ ഖലീഫ, ഭവന, നഗരാസൂത്രണ മന്ത്രി അംന അഹ്മദ് അൽ റുമൈതി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, ഡെവലപ്പർമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നഗര വികസനത്തിൽ ആധുനിക പാരിസര്യങ്ങൾ ഉൾപ്പെടുത്തുന്നതിലും പൊതുമേഖല-സ്വകാര്യ പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കുമായി കൂറ്റൻ നിക്ഷേപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിലും ഒമാൻ താൽപര്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, താങ്ങാനാവുന്ന വിലയിൽ ഭവന പദ്ധതികൾ നടപ്പാക്കുന്നതിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെ ഉൾപ്പെടുത്താൻ താൽപര്യമുള്ളതും മന്ത്രി ശുഐലി അറിയിച്ചു.
ബഹ്‌റൈൻ അനുഭവങ്ങളിൽനിന്ന് ഒമാനിന് ലഭിക്കാൻ കഴിയുന്ന വിജ്ഞാനവും സാങ്കേതികവിദ്യയും ഭാവിയിലേക്ക് നഗര വികസന കാഴ്ചപ്പാടുകളെ രൂപപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.