Breaking News

ധീരജിന് കണ്ണീരോടെ വിട ; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രിയിലും വന്‍ ജനാവലി

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന് നാട് കണ്ണീരോടെ വിടചൊല്ലി. ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. തളിപ്പറമ്പ് പട്ടപ്പാറയിലെ ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള സിപിഎം വാങ്ങിയ സ്ഥലത്താണ് അ ന്ത്യവിശ്രമം ഒരുക്കിയത്

കണ്ണൂര്‍: ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന് നാട് കണ്ണീരോടെ വിടചൊല്ലി. ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. തളിപ്പറമ്പ് പട്ടപ്പാറയിലെ ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള സിപിഎം വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്. ധീരജിന്റെ സഹോ ദരന്‍ അദ്വൈതാണ് ചിതയ്ക്ക് തീകൊളുത്തിയത്.

ഇടുക്കിയില്‍ നിന്ന് ഉച്ചയോടെ പുറപ്പെട്ട വിലാപയാത്ര രാത്രി ഒരു മണിയോടെയാണ് കണ്ണൂര്‍ തളിപ്പറമ്പി ലെ ജന്മനാട്ടിലെത്തിച്ചത്. മാഹി പാലത്തില്‍ വെച്ച് ജില്ലയിലെ നേതാക്കള്‍ മൃതദേ ഹം ഏറ്റുവാങ്ങി. വിലാ പയാത്ര കടന്ന് വന്ന വഴിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയിരുന്നത്. 12.30 ഓടെ സിപി എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ച മൃത ദേഹം പിന്നീട് വിട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭര മായിരുന്നു . ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയു മായി നാട് മുഴുവന്‍ ധീരജിന് വിടചൊല്ലാനെ ത്തിയിരുന്നു.

മകന്റെ വിയോഗത്തില്‍ കരഞ്ഞ് തളര്‍ന്നുപോയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്ക ളും നാട്ടുകാരും നിസ്സഹായരായി. മന്ത്രിമാരായ എം വി ഗോവിന്ദന്‍, പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഇ പി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങിയ നേതാക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.

നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റത്തിന് കേസ്,
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ധീരജ് കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രതി നിഖില്‍ പൈലിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നേരത്തെ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേ താവ് ജെറിന്‍ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോ യെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ യുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കു ന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവത്തില്‍ കെഎസ് യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേല്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലുണ്ട്.

ധീരജിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോ ര്‍ട്ടില്‍ വ്യാക്തമാക്കിയിരുന്നു. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തിലാ യിരുന്നു കുത്തേറ്റത്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് എഫ്‌ഐ ആറില്‍ പറയുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.