Kerala

ധര്‍മ്മടത്ത് ഹൈക്കമാന്‍ഡ് തീരുമാനം നടപ്പിലായില്ല ; പാര്‍ട്ടി തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ഡിസിസി സെക്രട്ടറി പത്രിക നല്‍കി

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനവും നടപ്പിലായില്ല

കണ്ണൂര്‍ : ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി ആക്ട്ടിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി പിന്മാറിയതിന് തൊട്ട് പിന്നാലെ ഡിസിസി സെക്രട്ടറി സി.രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി. രഘുനാഥിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പാണ് പത്രിക നല്‍കിയത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനവും നടപ്പിലായില്ല.

പാര്‍ട്ടി തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ഡിസിസി സെക്രട്ടറി ഇന്ന്് ഉച്ചക്ക് ശേഷം പത്രിക സമര്‍പ്പിക്കുകയായിരുന്നു. ധര്‍മ്മടത്ത് കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. മല്‍സരിക്കാന്‍ ആഗ്രഹമു ണ്ടെങ്കിലും കണ്ണൂരിലെ യുഡിഎഫിന്റെ ജയത്തെ ബാധിക്കുമെന്നായിരുന്നു സുധാകരന്റെ വാദം. രഘുനാഥ് മല്‍സരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂര്‍ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാറിലെ കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മ്മടത്തു വേണമെന്നും, അല്ലെങ്കില്‍ റിബല്‍ ആയി മല്‍സരിക്കുമെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.

ധര്‍മടത്ത് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് സാധ്യതാലിസ്റ്റില്‍ ഒന്നുരണ്ടു പേരേ തുടക്കത്തിലുണ്ടായിരുന്നുള്ളൂ. അവസാനം ഒന്നുമാത്രമായി. കെ.സുധാകരനുള്ളവര്‍ രഘുനാഥിനെയാണ് പിന്തുണച്ചത്. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതില്‍ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.