News

ധനകാര്യ കമ്മീഷൻ: പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ  finssfca@gmail.com  എന്ന ഇ-മെയിലിലോ സെപ്റ്റംബർ 15 നകം ലഭിക്കണം.

മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ചെയർമാനായും ധനകാര്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളായുമാണ് ആറാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസ്ഥിതി അവലോകനം ചെയ്ത് അവയ്ക്ക് ധനവിന്യാസം നടത്തുന്നതിനും അവയുടെ തനത് വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായി ചെലവ് ചെയ്യുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിനും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ കൂടുതൽ ജനപങ്കാളിത്തത്തോടെ സുതാര്യവും ഫലപ്രദമാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ
www.finance.kerala.gov.in/sfc.jsp-ൽ ലഭ്യമാണ്. പൊതുജനങ്ങളിൽ നിന്നും ഏതെല്ലാം വിഷയങ്ങളിലാണ് കമ്മീഷൻ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നത് എന്നതും വെബ്‌സൈറ്റിൽ പ്രത്യേകമായി കൊടുത്തിട്ടുണ്ട്
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.