Breaking News

ദേശീയ ഹാൻഡ് ബോൾ റണ്ണർ അപ്പ്’: സീബ് ഇന്ത്യന്‍ സ്‌കൂൾ ടീമിനെ ഇൻകാസ് ഒമാന്‍ അനുമോദിച്ചു

മസ്‌കത്ത് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ  നടന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ഹാൻഡ് ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയ സീബ് ഇന്ത്യൻ സ്‌കൂൾ ടീമിലെ അംഗങ്ങളെയും പരിശീലകനെയും കായിക അധ്യാപകരെയും ഇൻകാസ് ഒമാൻ അനുമോദിച്ചു. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികൾക്കും കായിക അധ്യാപകർക്കും മെമന്റോ നൽകി ആദരിച്ചു. ഫൈനലിൽ ഇഞ്ചോടിച്ചു പോരാട്ടത്തിൽ ഉത്തർപ്രദേശ് സ്‌കൂളിനോട് ഒരു ഗോളിനാണ് സീബ് സ്‌കൂൾ തോൽവി സമ്മതിച്ചത്.
ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള സിബിഎസ്ഇ സ്‌കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ കടുത്ത മത്സരങ്ങളെ മറികടന്ന് അവിശ്വസനീയ നേട്ടം കൈവരിച്ച സീബ് സ്‌കൂളിന്റെ നേട്ടം ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകൾക്കും പ്രചോദനം ആണെന്നും ഇനിയും വലിയ വിജയങ്ങൾ നേടുവാൻ സാധിക്കട്ടെയെന്നും ഇൻകാസ് ഒമാൻ നേതാക്കൾ ആശംസിച്ചു. ടീം ക്യാപ്റ്റൻ ജിബിൻ ജിജി, കോച്ച് ടോണി തോമസ്, ജിതിൻ ടി എന്നിവരടക്കം മുഴുവൻ ടീം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ജോലിസംബന്ധമായി ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇൻകാസ് നേതാവ് റഷീദ് എറണാകുളത്തിന് ചടങ്ങിൽ വച്ച് മെമന്റോ നൽകി ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. ഇൻകാസ് നേതാക്കളായ കുമ്പളത്ത് ശങ്കരപ്പിള്ള, എൻ. ഒ. ഉമ്മൻ, എസ് പി നായർ, മാത്യു മെഴുവേലി, മണികണ്ഠൻ കോതോട്ട്, നിയാസ് ചെണ്ടയാട്, അഡ്വ. എം കെ പ്രസാദ്, സജി ചങ്ങനാശ്ശേരി, റിസ്വിൻ ഹനീഫ്, അജോ കട്ടപ്പന, ജോർജ് വർഗ്ഗീസ്, കിഫിൽ ഇക്ബാൽ, തോമസ് മാത്യു, ജിജി, അനു മലമണ്ണേൽ, രാജേഷ്, റഷീദ് തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.