Kerala

ദൃശ്യം മോഡല്‍ കൊലപാതകം ; യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍

ആലപ്പുഴയില്‍ നിന്നും കാണാതായ ആര്യാട് സ്വദേശിയായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനുള്ളിലെ തറയ്ക്കുള്ളില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള സു ഹൃത്തിന്റെ വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം: ആലപ്പുഴയില്‍ നിന്നും കാണാതായ ആര്യാട് സ്വദേശിയായ യുവാവിന്റേതെന്ന് സംശയി ക്കുന്ന മൃതദേഹം വീടിനുള്ളിലെ തറയ്ക്കുള്ളില്‍ കണ്ടെത്തി. ചങ്ങനാശ്ശേ രി എസി റോഡില്‍ പൂവത്തി ന് സമീപത്തുള്ള സുഹൃത്തിന്റെ വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേ ഹം ക ണ്ടെത്തിയത്. വീടിന് പിന്നിലെ പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തറ പൊളിച്ച് പരിശോധിച്ചപ്പോ ഴാണ് മൃതദേഹം കണ്ടെടുത്തത്.

ആലപ്പുഴയില്‍ നിന്നും ഏതാനും നാള്‍ മുമ്പ് കാണാതായ ബിന്ദുകുമാറിന്റെ(40) മൃതദേഹമാണ് ച ങ്ങനാശേരി പൊലീസ് കണ്ടെടുത്തതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ബിന്ദുകുമാറിന്റെ സുഹൃത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ കൃത്യത്തിന് ശേഷം ഒളിവില്‍ പോയതാ യാണ് സംശയിക്കുന്നത്. കാണാതായ ബിന്ദുകുമാറിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടി ല്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് കേസില്‍ തു മ്പായത്. ബിന്ദുകുമാറിനെ കാണതായതായി കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

മൃതദേഹം കാണാതായ ബിന്ദുകുമാറിന്റേതാണോ എന്ന് ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തും. ആര്യാട് സ്വദേശിയായ ബിന്ദുകുമാറിനെ കഴിഞ്ഞ മാസം 26 മുതലാണ് കാണാതായത്. ഇക്കാര്യം വ്യക്തമാക്കി ബിന്ദു കുമാറിന്റെ ബന്ധുക്കള്‍ പൊ ലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കൊല പാതകം നടന്നതായി പൊലീസിന് സൂചന ലഭിക്കുന്നത്.

ബിന്ദുകുമാറിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ മുത്തുകുമാറിന്റെ വീടിനുള്ളില്‍ നിന്നു മാണ് മൃതദേഹം കണ്ടെടുത്തത്. മുത്തുകുമാര്‍ യുവാവിനെ കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. യുവാവിനെ കാണാതാകുന്നതു മുതലുള്ള ടവര്‍ ലൊക്കേഷന്‍ പരിശോധി ച്ചപ്പോള്‍, ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി പൊ ലീസിന് സൂചന ലഭിച്ചു.

വീട്ടിലുണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റിയതും, പിന്നീട് മുത്തുകുമാറിനെ ഫോണില്‍ ലഭ്യമാ കാതിരുന്നതുമാണ് പൊലീസിന് സംശയം വര്‍ധിപ്പിച്ചത്. കാണാതായ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം തൃക്കൊടിത്താനത്തെ തോട്ടില്‍ നിന്നും ലഭിച്ചതും കേസില്‍ നിര്‍ണായകമായി. മൃതദേഹം ബിന്ദുകുമാറിന്റേതാണോ എന്നതിന് ഡിഎന്‍എ പരിശോധന അടക്കം ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തും. മുത്തുകുമാര്‍ പൊലീസ് കസ്റ്റഡിയിലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.