എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ദിവസങ്ങള്‍ മാത്രം പ്രാ യമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം : എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നി ന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാ സ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്‌കരിക്കു ന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയ്‌റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അധികൃതര്‍ സ്ഥി രീകരിച്ചു.
തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്പോഴാണ് കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പര്‍ പരിശോധിച്ചാണ് മെഡിക്ക ല്‍ കോളജില്‍ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ അറിയിച്ചു. കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അയ ച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.പുറമേ നിന്ന് മൃ തദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരി ശോധിക്കുന്നുണ്ട്.
കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഫോട്ടോ എടുത്ത ശേഷം ഇന്‍ സിനറേറ്ററില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതായി ഏജന്‍സി അധികൃ തര്‍ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.