Breaking News

ദുരിതാശ്വാസ സ​ഹായങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയിൽ എന്നാൽ കേരളത്തിന്റെ പേരില്ല. ​ഗുജറാത്ത്, മണിപ്പൂർ ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

എസ്ഡിആർഎഫിൽ നിന്നുള്ള കേന്ദ്രവിഹിതവും എൻഡിആർ‌എഫിൽ നിന്നുള്ള തുകയും ചേർന്നാണ് പണം അനുവദിച്ചത്. ​ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നും ശക്തമായ മഴക്കെടുതിയും പ്രളയവും മണ്ണിടിച്ചിലും നേരിട്ട സംസ്ഥാനങ്ങളാണ്.
പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം സദാ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസ്സം, മിസോറാം, കേരള, ത്രിപുര, നാ​ഗാലാന്റ്, ​ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഇത്തവണ ശക്തമായ മഴയും പ്രളയും മണ്ണിടിച്ചിലുമാണ് നേരിട്ടത്.

നാശനഷ്ടങ്ങൾ തത്സമയം വിലയിരുത്താൻ ഈ ബാധിത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ടീമുകളെ (ഐഎംസിടി) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങൾക്കുള്ള അധിക ധനസഹായം ഐഎംസിടി റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനിക്കും. ഈ അടുത്തായി പശ്ചിമബം​ഗാളും ബിഹാറും മഴക്കെടുതി നേരിട്ടിരുന്നു. മഴക്കെടുതി വിലയിരുത്താൻ ഐഎംസിടി ഈ സംസ്ഥാനങ്ങൾ സന്ദർശിക്കും.

ഈ വർഷം മാത്രം കേന്ദ്രസർക്കാർ 9044 കോടി രൂപ സഹായമാണ് 21 സംസ്ഥാനങ്ങൾക്കായി എസ്ഡിആർഎഫിൽ നിന്ന് വകയിരുത്തിയത്. എൻഡിആർഎഫിൽ നിന്ന് 4529 കോടി രൂപ 15 സംസ്ഥാനങ്ങൾക്കും വകയിരുത്തി. എസ്ഡിഎംഎഫിൽ (state disaster mitigation fund) നിന്ന് 11 സംസ്ഥാനങ്ങൾക്ക് 1385 കോടി രൂപയും നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.