Breaking News

ദുബൈ 24എച്ച്​ കാർ റേസ്; നടൻ അജിതിന്‍റെ ടീമിന് മൂന്നാംസ്ഥാനം

ദുബൈ: ഈ വർഷത്തെ 24എച്ച്​ ദുബൈ എൻഡുറൻസ് കാറോട്ട മത്സരത്തിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്‍റെ ടീമിന് മികച്ച വിജയം. ദുബൈയിൽ നടന്ന റേസിൽ അജിന്‍റെ ടീം മൂന്നാം സ്ഥാനത്താണ്​ ഫിനിഷ്​ ചെയ്തത്​. ടീമിന്‍റെ വിജയം ഇന്ത്യൻ ദേശീയ പതാക വീശിയാണ് ആരാധകരുടെ പ്രിയങ്കരനായ ‘തല’ ആഘോഷമാക്കിയത്. നാലു ദിവസം മുന്നേ പരിശീലനത്തിനിടെ അജിതിന്‍റെ വാഹനം അപകടത്തിൽ പെട്ടിരുന്നു. ഏറെ ആശങ്കക്കൊടുവിലാണ്​ താരം മത്സരത്തിനിറങ്ങിയത്​. അതിനാൽ, ഈ വിജയം താരത്തിനും ആരാധകർക്കും ഒരുപോലെ ആഹ്ലാദം പകരുന്നതായി മാറി. അപകടത്തിൽപെട്ട പരിക്കില്ലാതെ രക്ഷപ്പെട്ടതായി എക്സ്​ അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച്​ താരം വെളിപ്പെടുത്തിയിരുന്നു. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്.
അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ്​ വീഡിയോയിലുണ്ടായിരുന്നത്​. തകർന്ന കാറിൽ നിന്ന്​ അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന്​ മറ്റൊരു വാഹനത്തിൽ കയറുന്നതും കാണാം​. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ കാർ റേസിങ്​ നടന്നത്​. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ അജിത്​ മൽസരത്തിൽ പ​ങ്കെടുക്കുന്നത്​.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.