Breaking News

ദു​ബൈ മെ​ട്രോ​ക്ക്​ ഇ​ന്ന്​​ 15ാം പി​റ​ന്നാ​ൾ; അ​ഭി​ന​ന്ദി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്.!

ദുബൈ: എമിറേറ്റിന്റെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബൈ മെട്രോയി ൽ യാത്ര ചെയ്തത്. 99.7 ശതമാനം കൃത്യനിഷ്ഠ പാലിക്കാനും ദുബൈ മെട്രോക്ക് കഴിഞ്ഞു. വരും നാളുകളിൽ കൃത്യനിഷ്ഠ നിരക്ക് നൂറിലെത്തിക്കാനാണ് ശ്രമമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

15-ാം പിറന്നാൾ ദിനത്തിൽ ദുബൈ മെട്രോക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു.’കൃത്യനിഷ്ഠയെന്നത് ഒരു സംസ്കാരത്തെക്കാൾ അധികമായ ഒന്നാണെന്നും അത് ധർമവും സംസ്കാരത്തിന്റെ കാതലുമാണെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. കൃത്യനിഷ്ഠ, ഗുണനിലവാരം, ആഗോള തലത്തിൽ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള നഗരത്തിന്റെ പ്രതിബദ്ധതക്കുള്ള മികച്ച ഉദാഹരണമാണ് ദുബൈ മെട്രോ.ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് എല്ലാ ദുബൈ മെട്രോ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

2009 സെപ്റ്റംബർ ഒമ്പതിനാണ് ദുബൈ മെട്രോയുടെ ആദ്യയാത്ര. തുടക്കത്തിൽ യാത്രക്കാരുടെ എണ്ണം പ്രതിദിനം 20,000 ആയിരുന്നു. എന്നാൽ, അതിവേഗം വളർന്ന മെട്രോ 15 വർഷം പിന്നിടുമ്പോൾ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 7.3 ലക്ഷമായി ഉയർന്നു.ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഒന്നരപ്പതിറ്റാണ്ട് മു​മ്പ്​ മെട്രോയുടെ യാത്ര തുടങ്ങിയതെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാ ശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചത്. ഗുണനിലവാ രത്തിന്റെ ധാർമികത, നേതൃഗുണം, മെഗാ പദ്ധതികൾ അതിവേഗം നടപ്പിലാക്കാനുള്ള നേതൃത്വത്തിന്റെ ക ഴിവ് എന്നിവ പ്രതിഫലിക്കുന്നതാണ് മെട്രോയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര ഗതാഗതത്തിന്റെ ആഗോള മാതൃകയെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള സംരംഭം അവതരിപ്പിച്ച ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ടീമിന് ഹംദാൻ നന്ദി പറഞ്ഞു. 15-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആർ.ടി.എ വൈവിധ്യമാർന്ന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റാമ്പ് കലക്ടേഴ്സിനായി 15-ാം വാർഷികത്തിൽ ലിമിറ്റഡ് എഡിഷൻ സ്റ്റാമ്പ് പുറത്തിറക്കും. കാമ്പയ്ൻ ലോഗോ പതിച്ച സ്പെഷൽ എഡിഷൻ നോൾ കാർഡും ആർ.ടി.എ പുറത്തിറക്കുന്നുണ്ട്. കൂടാതെ സെപ്റ്റംബർ 21 മുതൽ 27 വരെ മെട്രോ സ്റ്റേഷനുകളിൽ ബ്രാൻഡ് ദുബൈ അവതരിപ്പിക്കുന്ന വ്യത്യസ്ത സംഗീത പരിപാടികളും അരങ്ങേറും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.