Breaking News

ദുബൈ : നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷിക്കാം.!

ദുബൈ: സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടതോ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടതോ ആയ അഡ്മിനിസ്ട്രേറ്റിവ് തലത്തിലുള്ള പിഴത്തുക ഒഴിവാക്കുന്നതിനായി ആനംസ്റ്റി സെന്ററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
വിസ നിയമം ലംഘിച്ച് താമസിക്കുന്ന തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കുന്നതിനും സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനപരമായ പിഴകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രായലം പ്രഖ്യാപിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്. വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ഉപേക്ഷിച്ച കേസുകളിലുള്ള പരാതി കൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മന്ത്രാലയം നൽകുന്നത്.
കാലാവധികഴിഞ്ഞ വർക്ക് പെർമിറ്റോ റസിഡന്റ്സ് വിസയോ ഉള്ള വ്യക്തികൾ ഉൾപ്പെടെ സ്റ്റാറ്റസ് സെറ്റി മെന്റിന് യോഗ്യതയുള്ളവർക്കും തൊഴിൽ ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്ത ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ കമ്പനി ജീവനക്കാർക്കും ഈ സേവനങ്ങൾ ലഭ്യമാണ്.

നിയമം ലംഘിച്ച് താമസിക്കുന്നവർ അവരുടെ വിസ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിന് ആംനസ്റ്റി സെന്ററുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇവർക്ക് പിഴ ഒഴിവാക്കി വിസ നിയമവിധേയമാക്കി രാജ്യത്ത് തുടരാനുള്ള അവസരമാണിത്. നിയമപരമായ നടപടികൾ ഒഴിവാക്കി രാജ്യം വിടാനും അവസരമുണ്ട്. mohre.gov.ae എന്ന വെബ്സൈറ്റ് വഴിയും മന്ത്രാലയത്തിന്റെ ആപ് വഴിയും അപേക്ഷ സമർപ്പിക്കാം.
കൂടാതെ ബിസിനസ് സെന്ററുകൾ, ഗാർഹിക തൊഴിലാളികളുടെ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അപേക്ഷ സ്വീകരിക്കും. നടപടികൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനായി മുഴുവൻ ദിവസവും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.