ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വഴി കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ദുബൈ കസ്റ്റംസ്. 1.2 ടൺ മയക്കുമരുന്നാണ് കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഏറ്റവും പുതിയ സുരക്ഷ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മവും ശാസ്ത്രീയവുമായ പരിശോധനയിലാണ് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചതായി എക്സ് പ്ലാറ്റ്ഫോമിൽ കസ്റ്റംസ് വിഭാഗം അറിയിച്ചു.
കസ്റ്റംസ് സംവിധാനം തുടരുന്ന അതീവ ജാഗ്രതയും ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവുമാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്താൻ സഹായിച്ചത്. സമൂഹത്തിന് ഭീഷണിയാകുന്നതിനു മുമ്പ് ഇത്തരം നിയമവിരുദ്ധ നടപടി ഫലപ്രദമായി തടയാൻ കഴിഞ്ഞതായും കസ്റ്റംസ് വിഭാഗം വിശദീകരിച്ചു. അതേസമയം, ഏത് രാജ്യത്തുനിന്നാണ് മയക്കുമരുന്ന് ഗുളികകൾ എത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തതായും വിവരമില്ല. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി ഏറ്റവും നൂതനവും സ്മാർട്ടുമായ സാങ്കേതിക വിദ്യകളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നതെന്ന് ദുബൈ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ ചെയർമാനും സി.ഇ.ഒയുമായ സുൽത്താൻ ബിൻ സുലൈമാൻ പറഞ്ഞു. സംഘടിതമായ മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരായ ആഗോള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ദുബൈ കസ്റ്റംസിന്റെ നടപടിയെന്ന് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബസനാദ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.