ദുബായ് : ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുചേർന്ന ദുബായ് റൺ.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. പുലർച്ചെ 4.30ന് ശാന്തവും ശൂന്യവുമായ അവസ്ഥയിൽ നിന്ന് രാവിലെ 6 മണിയോടെ ആളുകൾ തിങ്ങിനിറഞ്ഞ റോഡായി ഷെയ്ഖ് സായിദ് റോഡ് മാറിയത് വളരെ വേഗമായിരുന്നു.ദുബായ് റൺ എന്നെഴുതിയ പച്ച ടി ഷേർട്ട് ധരിച്ച ആയിരങ്ങൾ സംഗമിച്ചപ്പോൾ ഷെയ്ഖ് സായിദ് റോഡ് പച്ചക്കടലായി മാറി. റോഡ് ഒരു വലിയ റണ്ണിങ് ട്രാക്കായി മാറി.
സ്‌കൈഡൈവ് ദുബായ് ടീമിന്റെ ഗ്ലൈഡറുകളും പാരച്യൂട്ടിസ്റ്റുകളും ഉൾപ്പെടുന്ന ത്രില്ലിങ് പരിപാടികൾ ദുബായ് റണ്ണിന് മികവേകി. പങ്കെടുക്കുന്നവർക്ക് 10 കിലോമീറ്റർ ഓടി സ്വയം പരീക്ഷണം നടത്താനും 5-കിലോമീറ്റർ ഓടി പൂർത്തിയാക്കാനും ഉള്ള അവസരം ഉണ്ടായിരുന്നു.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഗ്രാൻഡ് ഫിനാലെ അടയാളപ്പെടുത്തുന്ന ഇവന്റ് യുഎഇ ജനതയുടെ ആരോഗ്യത്തിന്റെയും ശാരീരികക്ഷമതയുടെയും യഥാർഥ ആഘോഷമാണ്. മുൻവർഷങ്ങളിലും ദുബായ് റൺ വൻ വിജയമായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.