ദുബായ് : രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ഇന്നലെ അർധരാത്രിയോടടുത്ത് 11.55നായിരുന്നു സംഭവമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി കൂടുതൽ അപകടമുണ്ടാകാതെ നോക്കിയതായി ദുബായ് മീഡിയാ ഓഫിസ് അറിയിച്ചു. സംഭവ സ്ഥലത്ത് അലർച്ചയുണ്ടായതിനെ തുടർന്നാണ് എല്ലാവരുടെയും ശ്രദ്ധ ഹോട്ടലിലേക്ക് തിരിഞ്ഞതെന്ന് ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. പലരും ചെന്ന് നോക്കിയപ്പോൾ തകർന്ന ജനാല വഴി കനത്ത പുക പുറത്തേയ്ക്ക് വരുന്നതായും ആളുകൾ നിലവിളിക്കുന്ന ഒച്ചയും കേട്ടു.
അതേസമയം, മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കൻ വംശജർ ബിസിനസ് ആവശ്യാർഥം വന്ന് താമസിക്കുന്ന കേന്ദ്രമാണ് ബനിയാസ് സ്ക്വയർ. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം യഥേഷ്ടം ലഭ്യമാകുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.