Breaking News

ദുബായ് ‘ഗ്ലോബൽ വില്ലേജ്’ സീസൺ 29; ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെ

ദുബായ് : ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ന്റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ്. വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്ക്കായുള്ള ഗൾഫിലെ തന്നെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുക.10 ദശലക്ഷത്തിലേറെ സന്ദർശകരുമായി പുതിയ റെക്കോർഡ് സൃഷ്ടിച്ച സീസൺ 28 ന്റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്നുള്ള വർഷമായതിനാൽ ഈ സീസണിൽ ഒട്ടേറെ പുതിയ ആകർഷണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

25 വർഷത്തിലേറെയായി രാജ്യാന്തര സംസ്കാരങ്ങൾ, പാചകരീതികൾ, വിനോദങ്ങൾ എന്നിവയുടെ പ്രദർശനം വാഗ്ദാനം ചെയ്യുന്ന ആഗോളഗ്രാമം യുഎഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും പ്രമുഖ ലക്ഷ്യസ്ഥാനമാണ്. കൂടുതൽ സാംസ്കാരിക പ്രാതിനിധ്യങ്ങൾ, ഇതുവരെ കണ്ടിട്ടില്ലാത്ത വിനോദം, ആവേശകരമായ അടിസ്ഥാനസൗകര്യ നവീകരണങ്ങൾ എന്നിവ ഈ സീസണിലെ പ്രത്യേകതയാണെന്ന് അധികൃതർ പറഞ്ഞു. ഈ കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനത്തിന്റെ ആരാധകർ പുതിയ സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകർ ഗ്ലോബൽ വില്ലേജിലെ ഓരോ മുക്കും മൂലയും അനുഭവിക്കാൻ ഒത്തുകൂടും.കഴിഞ്ഞ സീസണിൽ 27 പവിലിയനുകളിലായി 90 ലോക സംസ്കാരങ്ങൾ പ്രദർശിപ്പിച്ചു. 400-ലേറെ കലാകാരന്മാർ പങ്കെടുത്തു. സന്ദർശകർ 40,000-ത്തിലേറെ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 200-ലേറെ റൈഡുകളും വിനോദ ആകർഷണങ്ങളും 3,500-ലേറെ ഷോപ്പിങ് ഔട്ട്ലറ്റുകളും 250 ഡൈനിങ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു. വേനൽക്കാലമാകുന്നതോടെയാണ് ഗ്ലോബൽ വില്ലേജ് എല്ലാ വർഷവും അടയ്ക്കുന്നത്. ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യമാണ്. പുതിയ സീസണിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.