ദുബായ് : യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ആചരിക്കുന്ന പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി.ദേശീയ ഗാനം ആലപിച്ചും പ്രതിജ്ഞ പുതുക്കിയും രാജ്യത്തോടുള്ള സ്നേഹവും യു എ ഇ ഭരണാധികാരികളോടും ജനതയോടുമുള്ള ആദരവും പ്രകടിപ്പിച്ചു. പ്രവാസികളോട് യുഎഇ കാണിക്കുന്ന കരുതൽ അങ്ങേയറ്റത്തെ നന്ദിയോടെ സ്മരിക്കുന്നതായി പങ്കെടുത്തവർ അഭിപ്രായപെട്ടു അഭിപ്രായപ്പെട്ടു.
റാഷിദ് ബിൻ അസ്‌ലം പതാക ഉയർത്തി. പി.കെ. ഇസ്മായിൽ, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, ഇസ്മായിൽ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീൽ , ഹംസ തൊട്ടിയിൽ, എൻ.കെ ഇബ്രാഹിം, ഹസൻ ചാലിൽ, കെ.പി.എ സലാം, മുസ്തഫ വേങ്ങര, മൊയ്തു ചപ്പാരപടവ്, സാദിഖ് തിരുവനന്തപുരം, അഷ്റഫ് കൊടുങ്ങല്ലൂർ, പി.വി. നാസർ, ടി.പി. അബ്ബാസ് ഹാജി, അഹമ്മദ് ബിച്ചി ,ടി.പി.സൈദലവി,ഷിബു കാസിം, അഹമ്മദ് സുലൈമാൻ, മുഹമ്മദ് ഹുസൈൻ കോട്ടയം, ഷുകൂര്‍ കാരയില്‍, ഉമ്മര്‍ പട്ടാമ്പി തുടങ്ങി കെ.എം.സി.സി. നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.