ദുബായ്: ദുബായിൽ ജോലി തേടിയും നഗരം കാണാനുമെല്ലാമായി നിരവധി ആളുകളാണ് ദിവസേന എത്താറുളളത്. ജോലി തേടിയെത്തുന്നവർ പലപ്പോഴും താമസ സൗകര്യത്തിനായി ഇവിടെയുളള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാറാണ് പതിവ്. വാടക ഇനത്തിൽ വരുന്ന ഭീമമായ തുക ഒഴിവാക്കാൻ വില്ലകളിലും അപാർട്മെന്റുകളിലും ഒന്നിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കാറുമുണ്ട്. നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ജീവനക്കാർക്ക് താമസിക്കാനായി ലേബർ ക്യാംപുകൾ ഒരുക്കാറുണ്ട്. തൊഴിലാളികൾക്കും കുടുംബമായി താമസിക്കുന്നവർക്കുമുൾപ്പടെ ഇക്കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് ഉൾപ്പടെയുളള എമിറേറ്റുകൾ നൽകിയിട്ടുണ്ട്.
ദുബായിലെ വില്ലകളിലും അപാർട്മെന്റുകളിലും ഒരാൾക്ക് 5 ചതുരശ്രമീറ്റർ എന്ന കണക്കിൽ ഇടമൊരുക്കണം. ഈ സ്ഥലപരിമിതിയ്ക്കുളളിൽ ഒന്നിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അത് ഓവർ കൗഡഡ് അതായത് ജനബാഹുല്യമായി കണക്കാക്കുമെന്നാണ് ദുബായ് ലാൻഡ് ഡിപാർട്മെന്റ് അറിയിക്കുന്നത്. ദുബായ് മുനിസിൽപ്പാലിറ്റിയുടെ കണക്ക് പ്രകാരം താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ സ്ഥലം ഉണ്ടായിരിക്കണം.ചില താമസ മേഖലകൾ കുടുംബങ്ങൾക്ക് താമസിക്കാൻ മാത്രമായി നൽകിയ സ്ഥലങ്ങളാണ്.ഇവിടെ ബാച്ചിലേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒറ്റയ്ക്ക് താമസിക്കുന്നവരെ അനുവദിക്കുകയില്ല.
ഒരു കുടുംബത്തിന് അല്ലെങ്കിൽ വ്യക്തിക്ക് വാടകയ്ക്ക് നൽകിയ ഇടങ്ങളിൽ കൂടുതൽ പേരെ താമസിപ്പിച്ചാലും പിഴ ഉൾപ്പടെയുളള നടപടികളുണ്ടാകും. അധികൃതരുടെ കൃത്യമായ പരിശോധനകൾ മിക്ക താമസ ഇടങ്ങളിലും നടക്കാറുമുണ്ട്. മുറി പങ്കുവയ്ക്കുന്നതിനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്.ലേബർ ക്യാംപുകൾ ഉൾപ്പടെയുളള ജോലി സംബന്ധമായ താമസ ഇടങ്ങളിൽ ഒരാൾക്ക് 3.7 ചതുരശ്രമീറ്ററാണ് നൽകേണ്ടത്. ഇതിൽ കുറഞ്ഞ സ്ഥലത്ത് ജോലിക്കാരെ പാർപ്പിക്കരുത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് പിഴയും വിലക്കുമുണ്ടാകും.
അതേസമയം തന്നെ വാടകയുടമ അറിയാതെ താമസ ഇടങ്ങളിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്ന താമസക്കാരുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാൽ വാടക കരാറുകൾ അവസാനിപ്പിക്കുന്നതിന് വാടക ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. സമാന രീതിയിൽ ദുബായ് ലാൻഡ് ഡിപാർട്മെന്റിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടുതൽ പേരെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിപ്പിച്ചാലും നടപടിയുണ്ടാകും. അടുത്തിടെ ദുബായിൽ ഇത്തരത്തിൽ പ്രവർത്തിച്ച 10 കെട്ടിട ഉടമകൾക്ക് കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തിരക്ക് ഒഴിവാക്കാനും സുരക്ഷ പാലിക്കാനും ദുബായ് ലാൻഡ് ഡിപാട്മെന്റ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.സ്കൂളുകളിലും കോളജുകളിലും ക്ലാസ് മുറികൾക്കും ലാബുകൾക്കും ഓരോ വിദ്യാർഥിക്കും അനുവദിക്കേണ്ട സ്ഥലത്തിന് പരിധി നിശ്ചയിട്ടുണ്ട്. ക്ലാസ് മുറികളിൽ ഒരു വ്യക്തിക്ക് 1.9 ചതുരശ്രമീറ്ററും ലാബറട്ടറികളിലും മറ്റ് തൊഴിലിടങ്ങളിലും ഒരു വ്യക്തിക്ക് 4.6 ചതുരശ്രമീറ്ററുമാണ് പരിധി. റീടെയ്ൽ മാളുകൾ, സ്പേസുകൾ, ആശുപത്രികൾ, ഫാക്ടറികൾ എന്നിവ ഉൾപ്പടെയുളള എല്ലാ മേഖലകളിലും കൃത്യമായ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് നൽകിയിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.