Breaking News

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ഇന്നും നാളെയും പ്രവർത്തിക്കില്ല.

ദുബായ് : സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ശനിയും ഞായറാഴ്ചയും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.  കോൺസുലേറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് ഇക്കാര്യം അറിയിച്ചത്.പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി യുഎഇയിൽ വീസ കാലാവധി കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും അൽ അവീർ കേന്ദ്രത്തിലും സഹായം നൽകിവരികയാണ്. വ്യക്തികൾക്ക് അവരുടെ പദവി ക്രമപ്പെടുത്താനോ പിഴകൾ നേരിടാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിക്കുന്നു.  എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളുമായി  സഹകരിച്ച്  പൊതുമാപ്പ് നേടുന്നവർക്ക്  വിമാന ടിക്കറ്റിൽ നിരക്കിളവ് നൽകുകയും ജോലി അവസരങ്ങൾ നൽകുന്നതിന് വിവിധ കമ്പനികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.  
കൂടാതെ ദുബായിലെയും വടക്കൻ  എമിറേറ്റുകളിലെയും ഇന്ത്യൻ പൗരന്മാരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും വീസാ നടപടിക്രമങ്ങൾ പാലിക്കാൻ ഓർമിപ്പിക്കുന്നുമുണ്ട്. സെപ്റ്റംബർ 1ന് ആരംഭിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഒക്ടോബർ 1ന് അവസാനിക്കാനിരിക്കെ അധികൃതർ 2 മാസത്തേയ്ക്ക് കൂടി നീട്ടുകയാണ് ചെയ്തത്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ ഇനിയും പൊതുമാപ്പിന് അപേക്ഷിക്കാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്. ഇവർ എത്രയും പെട്ടെന്ന് നടപടി പൂർത്തിയാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.