News

ദുബായിൽ വിസ പുതുക്കാൻ കൂടുതൽ സേവന സൗകര്യങ്ങൾ

ദുബൈ : റെസിഡന്റ് വീസകൾ പുതുക്കാനുള്ള സേവന-സൗകര്യങ്ങൾ ദുബൈയിൽ കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ടെന്ന്  ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു.അമർ കേന്ദ്രങ്ങൾ, ജിഡിആർഎഫ് എ മൊബൈൽ ആപ്ലിക്കേഷൻ, ദുബൈ നൗ ആപ്പ്, വകുപ്പിന്റെ വെബ്സൈറ്റ് തുടങ്ങിയവയിലൂടെ വിസ പുതുക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇവകളിൽ ഏതെങ്കിലുമൊന്ന്  ഉപയോഗപ്പെടുത്തി  ഉപഭോക്താവിന്  താമസ വിസകൾ പുതുക്കാൻ  കഴിയുമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു
ദുബൈ എമിറേറ്റിൽ ഇപ്പോൾ   വിസ സേവനങ്ങൾ ഏറെ സജീവമായാണ് നടന്നുകൊണ്ടിരിക്കുന്നത്..സർവ്വീസ് സെന്ററുകൾ  സന്ദർശിക്കാതെ തന്നെ പുതിയ വിസ ഇഷ്യു ചെയ്യാനും,പുതുക്കാനുമുള്ള  വൈവിധ്യമാർന്ന -സംവിധാനങ്ങളാണ്  ദുബൈയ്ക്കുള്ളതെന്ന്   മേജർ ജനറൽ കൂട്ടിച്ചേർത്തു. താമസ-കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടുള്ള  ഒട്ടുമിക്ക സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ജനങ്ങളുടെ സമയം,അധ്വാനം  തുടങ്ങിയവ  ഒട്ടും
ഒട്ടും പാഴാക്കാതെ  സന്തോഷകരമായ ഉപഭോക്ത-സേവനങ്ങൾ നൽകാൻ  ഇത്തരലുള്ള ഫ്ലാറ്റ്ഫോമുകൾക്ക് വേഗത്തിൽ സാധിക്കുന്നതാണ് .കൊവിഡ് ഭീഷണിയുടെ  സാഹചര്യത്തിൽ ഇത്തരത്തിലുള്ള  സ്മാർട്ട്‌ സംവിധാനങ്ങളിലുടെയുള്ള സർവീസുകൾ പൊതുജനങ്ങൾക്ക്  ഏറെ ഗുണകരമാണ്

 GDRFA dubai എന്ന് ടൈപ്പ് ചെയ്‌താൽ  ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ- സ്റ്റോറിൽ നിന്നും വകുപ്പിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. Dubai now എന്ന ആപ്പും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.  ഇതിൽ ആവിശ്യമായ വിവരങ്ങൾ രജിസ്റ്റ്ർ ചെയ്തു കൊണ്ട് എത്ര വിദൂരതയിലും നിന്ന് സേവനം തേടാൻ കഴിയുന്നതാണ് . വിസ പുതുക്കുവാനുള്ള ആവിശ്യരേഖകൾ സഹിതം ഈ ആപ്പിലുടെ അപേക്ഷിക്കുന്ന പക്ഷമാണ് വിസ പുതുക്കി കിട്ടുക.അതിനുള്ള  ഫീസും ഇതിലൂടെ അടക്കാൻ കഴിയും. الإدارة العامة للإقامة وشؤون الأجانب – دبي |

എന്ന വകുപ്പിന്റെ വെബ്സൈറ്റ് വഴിയും വിസ  പുതുക്കി ലഭിക്കും. അമർ കേന്ദ്രങ്ങളിൽ സന്ദർശിച്ചു ആവിശ്യമായ രേഖകൾ വെച്ചു അപേക്ഷിച്ചാലും ഈ സേവനം ലഭിക്കുന്നതാണ്. ഇപ്പോൾ 60 -തിലധികം ആമർ സെന്ററുകളുണ്ട് ദുബൈയിൽ . അന്വേഷണങ്ങൾക്ക്- ടോൾഫ്രീ നമ്പറായ 8005111 എന്നതിൽ  ബന്ധപ്പെടണമെന്ന്  അധിക്യതർ നിർദ്ദേശിച്ചു. എന്നാൽ യുഎഇയ്ക്ക് പുറത്തുള്ള ആളുകൾ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.gdrfa@dnrd.aeamer@dnrd.ae, എന്നീ ഇമെയിൽ വഴിയും  വിവരങ്ങൾ ലഭിക്കുന്നതാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.