ദുബായ് : യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 പ്രധാന സ്ഥലങ്ങളിലേക്കാണ് നിലവിൽ സേവനം വർധിപ്പിച്ചിരിക്കുന്നത്. ഇതിൽ ഊദ് മെത്‌ഹ, ബർഷ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു. കൂടുതൽ തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സർവീസ് സഹായിക്കുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനവും നൽകുന്നു. കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കുന്ന ഈ സംവിധാനത്തിന് ഒരാൾക്ക് ഒരു യാത്രയ്ക്ക് 5 ദിർഹമാണ് നിരക്ക്. ഒട്ടേറെ തിരക്കേറിയ പ്രദേശങ്ങളിൽ ഈ സേവനം ഇതിനകം പ്രവർത്തനക്ഷമമാണ്. കൂടുതൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം സാധാരണക്കാരുടെ ദൈനംദിന യാത്രയ്ക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ പരിഹാരം നൽകുന്നു.
അൽ ബർഷ, ദുബായ് സിലിക്കൺ ഒയാസിസ്, അൽ നഹ്ദ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സേവനം ഇതിനകം ലഭ്യമായിരുന്നുവെന്നും കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബിസിനസ് ബേയിലേക്കും 2024 അവസാനത്തോടെ ഡൗൺടൗൺ ദുബായിലേക്കും വ്യാപിപ്പിച്ചുവെന്നും ആർടിഎ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്‌ടർ ആദിൽ അൽ ഷക്‌രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.