ദുബായ് : കെട്ടിട രൂപകൽപന നടത്താൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിസൈൻ ലാബ് തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . കെട്ടിട രൂപകൽപന, അനുമതി എന്നിവയ്ക്ക് മണിക്കൂറുകൾ മാത്രം മതിയാകും എന്നതാണ് പുതിയ ലാബിന്റെ ഗുണം. കെട്ടിടനിർമാണ അനുമതിക്ക് 5 ദിവസം വരെ എടുത്തിരുന്നത് 8 മണിക്കൂറായി കുറയും. കരാറുകാർക്കും കൺസൽറ്റന്റുമാർക്കും കെട്ടിടങ്ങളുടെ രൂപകൽപന സംബന്ധിച്ചു നിർദേശങ്ങൾ നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ആർടിഎയുടെ ബിൽഡിങ്സ് ആൻഡ് ഫെസിലിറ്റി ഡയറക്ടർ ഷെയ്ഖ അൽ ഷെയ്ഖ് പറഞ്ഞു.
ആർടിഎയുടെ നിബന്ധനയ്ക്കു വിധേയമായ ഡിസൈനുകളുടെ വലിയ ശേഖരം തന്നെ ലാബിൽ ലഭിക്കും. രൂപകൽപനയുടെ സാംപിൾ ഉൾക്കൊള്ളിച്ച വിപുലമായ ലൈബ്രറിയും കെട്ടിടനിർമാണ വസ്തുക്കളുടെ സാംപിളും ഇവിടെ ലഭിക്കും. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന ടച്ച് സ്ക്രീനുകളും ഇവിടെയുണ്ടാകും. അതിൽ നിന്ന് എഐ ഡിസൈനുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.