Breaking News

ദുബായിൽ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

ദുബായ് : മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ച 800 Teeth Dental Care മൊബൈൽ ക്ലിനിക്ക് ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മോഡൽ മൊബൈൽ ഡെന്റൽ ക്ലിനിക്കാണിതെന്ന് സംഘാടകർ വ്യക്തമാക്കി. പൂർണമായി സജ്ജീകരിച്ച ദന്തചികിത്സാ സംവിധാനങ്ങളോടുകൂടിയ മൊബൈൽ യൂണിറ്റാണ് സേവനം ആരംഭിച്ചത്.

ദുബായ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൂപ്പ് സിഇഒ പുനിത് എം.കെ. വാസു ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ഡയറക്ടർ ഡോ. എം.എ. ബാബുവും ചെയർമാൻ ലുവായ് സമീർ അൽദഹ്‌ലാനും ചടങ്ങിൽ സംസാരിച്ചു.

ഹോട്ടലുകൾ, സ്‌കൂളുകൾ, കോർപറേറ്റു സ്ഥാപനങ്ങൾ, റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ നേരിട്ട് എത്തി ദന്തരോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്യുകയാണ് ക്ലിനിക്കിന്റെ മുഖ്യ ലക്ഷ്യം. ശുചിത്വം, സൗകര്യപ്രദമായ സേവനം, സമയ സംരക്ഷണം എന്നിവയും മൊബൈൽ ക്ലിനിക്കിന്റെ പ്രധാന ആകർഷണങ്ങളാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.