Gulf

ദുബായില്‍ യുഎഇ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏഴ് മിനിറ്റ് ;സമ്പൂര്‍ണ ഡിജിറ്റല്‍ പരിവര്‍ത്തനം,ഇടപാടുകള്‍ ഏറ്റവും വേഗത്തിലാക്കി ജിഡിആര്‍എഫ്എ

സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ

ദുബായ്:സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സ ര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്). ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജിഡിആര്‍എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംവിധാനം,ഐഡന്റിറ്റി, പൗരത്വം,പാസ്‌പോര്‍ട്ട് രേഖകള്‍ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളിലുള്ള നടപടികള്‍ എല്ലാംകൂടി ഒരു ഘട്ടമായി വെട്ടിച്ചുരുക്കിയെന്ന് ജിഡിആര്‍എഫ്എ മേധാവി പറഞ്ഞു.

ഇതോടെ ദുബായില്‍ യുഎഇ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാന്‍ 7 മിനിറ്റ് മതി. മുന്‍പ് ഈ നടപടികള്‍ പൂര്‍ ത്തിയാക്കാന്‍ 35 മിനിറ്റായിരുന്നു.ജിഡിആര്‍എഫ്എ ദുബായ് ആസ്ഥാനത്തുള്ള ലോക്കല്‍ പാസ്‌പോര്‍ട്ട് സെക്ഷന്‍ സന്ദര്‍ശന വേളയിലാണ് ലഫ്റ്റനന്റ് ജനറല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം 2019 മുതല്‍ 2021 ഈ കാലയളവില്‍ 128000 ലധികം ഇടപാടുകളാണ് സിറ്റിസന്‍ഷിപ്പ് ആന്‍ ഡ് ഐഡന്റിറ്റി അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തീകരിച്ച ത്.പൊതുജനങ്ങള്‍ക്കായുള്ള എല്ലാ സേവന ങ്ങളും,ഇമാറാത്തി പാസ്പോര്‍ട്ട് പുതുക്കല്‍ അഭ്യര്‍ത്ഥനകളും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ, ദുബാ യ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം വഴിയോ 24 മണിക്കൂ റും ചെയ്യാമെന്ന് ജിഡിആര്‍എഫ്എ ദുബായ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.