ദുബായ്: എമിറേറ്റിൽ വ്യാപാര, വാണിജ്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ 80 ശതമാനവും കോടതി ക്ക് പുറത്തു നടന്ന ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിച്ചു. ഒരു കേസ് പരിഹരിക്കാൻ വേണ്ടിവന്നത് ശരാശരി 13 ദിവസം മാത്രം. ദുബായ് കോടതിയാണ് ആറു മാസത്തിനിടെ ഒത്തുതീർപ്പിലൂടെ പരിഹരിച്ച കേസു കളുടെ എണ്ണം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ജനുവരി മുതൽ ജൂൺ വരെ 1,239 കേസുകളാണ് ദുബായ് കോടതിയുടെ അമിക്കബ്ൾ ഡിസ്പ്യൂട്ട് റസല്യൂഷൻ സെന്റർ പരിഹരിച്ചത്. ഇതു വഴി 2002 കോടി ദിർഹത്തിന്റെ സെറ്റിൽമെന്റുകളാണ് നടന്നത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ ലഭിച്ച അപേക്ഷകളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
വാണിജ്യ രംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ മാർഗമെന്ന നിലയിൽ ബദൽ വ്യവഹാര രീതികൾ അവലംബിച്ചതാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്ന് ദുബൈയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ടുകളുടെ തലവൻ ജഡ്ജ് ഖാലിദ് അൽ ഹൊസാനി പറഞ്ഞു.
വാണിജ്യ മേഖലയിലെ തർക്ക പരിഹാരത്തിലെ വിജയം ആകർഷകവും മത്സരാധിഷ്ഠിതവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുകയും ബിസിനസ് സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരത്തിലുള്ള നിയമ സേവനങ്ങൾ നൽകാനുള്ള ദുബൈയുടെ പ്രതിബദ്ധതയെ ശ ക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.