ദുബായ് : നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമസാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാംപുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്‌തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് ക്യാംപ് പ്രയോജനപ്പെടുത്തിയത്. ലേബർ ക്യാംപുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധന. ഇതുവരെയായി 75,000 ഇഫ്താർ കിറ്റുകൾ ഇഫ്താർ ബോക്സ് – 6ന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാംപുകളിൽ വിതരണം ചെയ്‌തു. വിവിധ കോളജ് അലമ്നൈ അംഗങ്ങളായ മുന്നൂറോളം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇൗ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
വൊളന്റിയർ ശംസ അൽ മുഹൈരി, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, നൂർ ദുബായ് ഫൗണ്ടേഷന്റെ ബോർഡ് അംഗവും സിഇഒയുമായ ഡോ. മനാൽ തര്യം, നാഷണൽ ഏർലി ഡിറ്റക്‌ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി, പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്‌ദുള്ള, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എസ്. ദീപു, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീഖ്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ, ഇഫ്താർ ബോക്സ് – 6 ജനറൽ കൺവീനർ കെ.വി. ജോഷി, സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.