ദുബായ് ∙ ദുബായിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ വിദ്യാർത്ഥികളിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിലുള്ളത്. 2024–25 അധ്യയന വർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ 43 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പിന്നാലെ റഷ്യയും പാക്കിസ്ഥാനുമാണ് 6 ശതമാനവീതം വിദ്യാർത്ഥികൾ ഉള്ളത്. ചൈനയിൽ നിന്നും 4 ശതമാനം വിദ്യാർത്ഥികളും കസക്കിസ്ഥാനിൽ നിന്നും 3 ശതമാനവും പഠിക്കാനെത്തിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ വിദ്യാർത്ഥികളിൽ 35.2 ശതമാനവും വിദേശികളാണ്.
നിലവിൽ ദുബായിൽ പ്രവർത്തിക്കുന്ന 41 സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42,026 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 37 എണ്ണം രാജ്യാന്തര യൂണിവേഴ്സിറ്റി ക്യാമ്പസുകളാണ്. പുതിയ അധ്യയന വർഷത്തിൽ മൊത്തം പ്രവേശനം 20.4 ശതമാനമായി ഉയർന്നതും, രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശന നിരക്ക് 25.3 ശതമാനത്തിൽ നിന്ന് 29.4 ശതമാനമായി വർധിച്ചതും ദുബായിയുടെ ആകർഷകത്വം ഉയരുന്നത് വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്ത വിഷയങ്ങളായി ബിസിനസ് (54%), ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ് (11% വീതം), മീഡിയ ആൻഡ് ഡിസൈൻ (6%), ഹ്യുമാനിറ്റീസ് (3%) എന്നിവയാണ്. ബിരുദ പഠനത്തിലാണ് 53% രാജ്യാന്തര വിദ്യാർത്ഥികളും 37% പേർ ബിരുദാനന്തര ബിരുദപഠനത്തിലുമാണ്.
അധ്യാപകശ്രേണിയിലും ഇന്ത്യക്കാർക്ക് തന്നെ ആധിപത്യമുണ്ട്. ദുബായിലെ 2,123 ഉന്നത വിദ്യാഭ്യാസ അധ്യാപകരിൽ 29% പേരും ഇന്ത്യൻ പൗരന്മാരാണ്. തുടർന്ന് യുകെ (13%), പാക്കിസ്ഥാൻ (6%), യുഎസ്, ലെബനൻ (5% വീതം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
3,832 എമിറാത്തി വിദ്യാർത്ഥികളിൽ 62% പേർ ബിരുദ കോഴ്‌സുകളിലും 28% ബിരുദാനന്തര ബിരുദത്തിലും 8% പേർ ഡോക്ടറേറ്റ് കോഴ്‌സുകളിലുമാണ്. ബിസിനസ്, എൻജിനീയറിങ്, ഐടി, നിയമം, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.