Kerala

ദുബായിയിൽ നഴ്‌സിംഗ് തട്ടിപ്പ് : പൊലീസ് കേസെടുത്തു

കൊച്ചി: മലയാളി നഴ്‌സുമാർക്ക് ദുബായിൽ ജോലി വാഗ്ദാനം കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച അഞ്ഞൂറിലേറെ നഴ്‌സുമാർക്ക് രണ്ടു മാസം കഴിഞ്ഞും ജോലി ലഭിക്കാത്തതിനെ തുടർന്ന്‌നഴ്‌സുമാർ മുഖ്യമന്ത്രിക്ക് ഇ മെയിലിൽ നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.
കൊവിഡ് വാക്‌സിനേഷൻ നൽകുന്ന ജോലിക്കെന്ന പേരിൽ നേഴ്‌സ്മാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എറണാകുളം കലൂർ ആസാദ് റോഡിലെ സിയാദ് ടവറിൽ ഫിറോസ് ഖാൻ നടത്തുന്ന ടേക്ക് ഓഫ് എന്ന സ്ഥാപനമാണ് നഴ്‌സുമാരെ മാർച്ച് പകുതിയോടെ ദുബായിലെത്തിച്ചത്. സ്ഥിരം ജോലിക്ക് പകരം മൂന്നു മാസത്തെ വിസിറ്റിംഗ് വിസയാണ് നൽകിയത്. ദുരിതജീവിതേ നേരിടുകയാണെന്ന് കാട്ടിയാണ് നഴ്‌സുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞ ഞായറാഴ്ച പരാതി ഇ മെയിൽ ചെയ്തത്.
രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെ വാങ്ങി സർക്കാർ ജോലിയെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ തട്ടിച്ചത്. ദുബായിൽ ഡോർമിറ്ററികളിൽ ഒരു മുറിയിൽ 13 മുതൽ 15 പേർ വീതമുണ്ട്. ഒരു ടോയ്‌ലറ്റ് മാത്രമാണ് ഇവർക്കുള്ളത്. ടോയ്‌ലറ്റിൽ പോകാൻ ക്യൂ നിൽക്കേണ്ട ഗതികേടിലാണെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. വളരെ മോശമായ ഭക്ഷണം മുറിക്ക് പുറത്ത് വച്ചിട്ട് പോകുകയാണ്.
ഒരാഴ്ചയ്ക്കകം ജോലി, ഒന്നര ലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനം. വാക്‌സിൻ ഡ്യൂട്ടി കഴിഞ്ഞെന്നാണ് ഏജൻസിയുടെ ദുബായിലെ പ്രതിനിധികൾ പറയുന്നത്. ഹാം നഴ്‌സ്, കെയർ ടേക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയാണ്. ഗതികേടുകൊണ്ട് നിരവധി പേർ ഇത്തരം ജോലികൾ സ്വീകരിച്ചു. മറ്റുള്ളവർ മടങ്ങണമെന്നും പണം തിരികെ നൽകില്ലെന്നും അറിയിച്ചു ഭീഷണിപ്പെടുത്തി. ടേക്ക് ഓഫ് സ്ഥാപനത്തിൽ പരിശോധന ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.