മസ്കത്ത്: അഞ്ച്, പത്ത് വർഷത്തേക്ക് ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റെസിഡന്റ് കാർഡ് ലഭിച്ചു തുടങ്ങി. ഇൻവെസ്റ്റർ കാർഡ് എന്ന പേരിൽ ഗോൾഡൻ നിറത്തിലുള്ളതാണ് പുതിയ റെസിഡന്റ് കാർഡ്. പുതുതായി ദീർഘകാല വിസ അനുവദിക്കുന്നവർക്കെല്ലാം ഗോൾഡൻ കളറിലുള്ള റെസിഡന്റ് കാർഡാണ് നൽകുന്നത്. 2022ലാണ് ഒമാനിൽ ദീർഘകാല വിസ അനുവദിച്ചു തുടങ്ങിയത്.
ആ സമയത്ത് എല്ലാവർക്കും നൽകിയിരുന്നതുപോലുള്ള റെസിഡന്റ് കാർഡുകളാണ് ദീർഘകാല വിസ ഉടമസ്ഥർക്കും നൽകിയിരുന്നത്. പുതിയ ഇൻവെസ്റ്റർ കാർഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആർ.ഒ.പിയുമായി ബന്ധപ്പെട്ട് 21റിയാൽ ഫീസ് നൽകിയാൽ സ്വന്തമാക്കാവുന്നതാണെന്നന്ന് ഫെമിഷ് ബിസിനസ് സൊലൂഷൻസ് ഗ്രൂപ്പിന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫി ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം, നിക്ഷേപകരായ മലയാളികളടക്കം ഇതിനകം നിരവധി പ്രവാസികളാണ് ദീര്‍ഘകാല വിസ സ്വന്തമാക്കിയിട്ടുള്ളത്. വിദേശികളായ നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് വിസ നൽകിയിരിക്കുന്നത് . ആഭ്യന്തര ഉല്പന്നങ്ങളുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസ ആരംഭിച്ചത്.
ഡോക്ടര്‍മാരടക്കം ആരോഗ്യ മേഖലയില്‍നിന്നുള്ള 183 പേര്‍ക്കും ദീര്‍ഘകാല വിസ ലഭിച്ചിരുന്നു. ദീര്‍ഘകാല വിസ ലഭിക്കാന്‍ 2021 ഒക്ടോബര്‍ മുതൽ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസകളാണ് ഒമാന്‍ നിലവിൽ അനുവദിക്കുന്നത്.
ആഭ്യന്തര ഉൽപന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ദീർഘകാല വിസ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക.
നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ ക്കാലത്തേക്കായിരിക്കും താമസാനുമതി നൽകുക. യു.എ.ഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്.
പത്ത് വർഷത്തേക്ക് വിസ ലഭിക്കാനുള്ള നിബന്ധനകൾ .
. എൽ.എൽ.സി കമ്പനിയിലോ ജോയന്റ് സ്റ്റോക്ക് കമ്പനിയിലോ അഞ്ച് ലക്ഷം റിയാൽ നിക്ഷേപമുണ്ടായിരിക്കുക. അല്ലെങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെന്റ് ബോണ്ട്.
. 50 ഒമാനികൾ ജോലി ചെയ്യുന്ന കമ്പനി ഉണ്ടായിരിക്കുക.
. അഞ്ച് ലക്ഷം റിയാൽ മൂല്യത്തിൽ കുറയാത്ത ഭവന യൂനിറ്റ് വാങ്ങുക.
അഞ്ച് വർഷത്തേക്ക് വിസ ലഭിക്കാനുള്ള നിബന്ധനകൾ
. രണ്ടര ലക്ഷം റിയാലിൽ കുറയാത്ത നിക്ഷേപമുണ്ടായിരിക്കുക. അല്ലങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെന്റ് ബോണ്ട്.
. രണ്ടര ലക്ഷം റിയാലിൽ കുറയാത്ത വിലക്ക് ഭവന യൂനിറ്റുകൾ വാങ്ങുക.
. നിശ്ചിത കാലയളവിൽ ഒമാനിൽ ജോലിചെയ്ത് വിരമിച്ചവർക്കും അപേക്ഷിക്കാം. ഇവർക്ക് 4000 റിയാലിൽ കുറയാത്ത സ്ഥിരവരുമാനവും താമസസ്ഥലവും ഉണ്ടാകണം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.