Breaking News

‘ദീപുവിന്റെ മരണത്തില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, സാബു ജേക്കബിന് വ്യക്തി വൈരാഗ്യം’ : പി വി ശ്രീനിജന്‍ എംഎല്‍എ

കിറ്റക്‌സ് കമ്പനിക്കെതിരെ നിലപാടെടുത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് സാബു എം ജേക്കബിന് തന്നോട്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം തന്റെ നിറവും ജാതി യും പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും ശ്രീനിജന്‍ എംഎല്‍എ

കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. തന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കാം. ദീപുവിന്റെ മരണം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാ ണ്.

കിറ്റക്‌സ് കമ്പനിക്കെതിരെ നിലപാടെടുത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് സാബു എം ജേക്കബിന് ത ന്നോട്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം തന്റെ നിറവും ജാതിയും പറഞ്ഞ് ആക്ഷേപിക്കുകയാണെ ന്നും ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു.

ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ശ്രീനിജന്‍ എംഎ ല്‍എയെ ഒന്നാം പ്രതിയാക്കണമെന്നും സാബു ജേക്കബ് മാധ്യമ പ്രവര്‍ത്ത കരോട് പ്രതികരിച്ചതിനെ തുടര്‍ന്നാണ് ശ്രീനിജന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ദീപുവിന്റെ മരണ കാരണം മാറ്റിയെഴുതാന്‍ എംഎല്‍ എയും സിപിഎമ്മും ശ്രമിക്കുന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ബ ന്ധുക്കളും, ട്വന്റി ട്വന്റി ഭാരവാഹികളും ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യം കൂ ടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം കോട്ട യം മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനി ച്ചത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോ ടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാ ല്‍ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകള്‍. അതേസമയം സംഭ വത്തിലെ പ്രതികള്‍ക്കെ തിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വധശ്രമത്തിനായിരുന്നു നേരത്തെ കേ സെടുത്തിരുന്നത്. റിമാന്‍ഡിലുള്ള നാല് പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തി യത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.