Breaking News

ദീപാവലിക്ക് പതിവ് തെറ്റിയില്ല; നിരോധനം മറികടന്ന് ജനം പടക്കം പൊട്ടിച്ചു, പുകയിൽ മുങ്ങി ഡൽഹി

ന്യൂഡൽഹി : നിരോധനം ലംഘിച്ച് ആളുകൾ ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയുടെ ആകാശത്തു കട്ടിപ്പുക നിറഞ്ഞു. ലാജ്പത് നഗർ, കൽക്കാജി, ഛത്തർപുർ, ജൗന്‌പുർ, ഈസ്റ്റ് ഓഫ് കൈലാഷ്, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, വികാസ് പുരി, ദിൽഷാദ് ഗാർഡൻ, ബുരാരി തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ, പടിഞ്ഞാറൻ ഡൽഹിയിലെ നിരവധി ഭാഗങ്ങളിലും ജനം പടക്കം പൊട്ടിച്ചതാണു സ്ഥിതി ഗുരുതരമാക്കിയത്.
വ്യാഴാഴ്ച രാത്രി 9നു ഡൽഹിയിലെ വായുഗുണനിലവാര സൂചിക 327 ആയി. ആലിപുർ, ആനന്ദ് വിഹാർ, അശോക് വിഹാർ, ആയ നഗർ, ബവാന, ബുരാരി, മഥുര റോഡ്, ഐജിഐ വിമാനത്താവളം, ദ്വാരക, ജഹാംഗീർപുരി, മുണ്ട്ക, നാരേല, പട്പർഗഞ്ച്, രോഹിണി, ഷാദിപുർ, സോണിയ വിഹാർ, നെഹ്‌റു നഗർ, നജഫ്‌ഗഡ് തുടങ്ങിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ‘വളരെ മോശം’ നിലവാരമാണു വായുവിനു രേഖപ്പെടുത്തിയതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
വൈകിട്ട് 4ന് വായുഗുണനിലവാര സൂചിക 328 ആയി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 വർഷത്തിനിടെ ദീപാവലി ദിനത്തിൽ ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും മോശം അവസ്ഥയുമായി. കഴിഞ്ഞ 4 വർഷത്തെ രീതി പിന്തുടർന്ന്, ഈ മാസം ആദ്യംതന്നെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണവും വിൽപനയും ഉപയോഗവും സർക്കാർ നിരോധിച്ചിരുന്നു. എന്നിട്ടും അനധികൃതമായി ജനം പടക്കം പൊട്ടിച്ചതാണ് ഗുരുതരാവസ്ഥ സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം, തലസ്ഥാനവാസികൾ ദീപാവലിക്കു തെളിഞ്ഞ ആകാശവും സൂര്യപ്രകാശവും ആസ്വദിച്ചിരുന്നു. അന്ന് 218 ആയിരുന്നു വായുഗുണനിലവാര സൂചിക.
അതേസമയം, ഈ വർഷം ദീപാവലിക്കു മുന്നോടിയായി ഡൽഹിയിലെ വായുഗുണനിലവാരം മോശമായതു കാർഷികമാലിന്യം കത്തിച്ചതു മൂലമല്ലെന്നും പ്രാദേശിക മലിനീകരണമാണു കാരണമെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് എന്ന എൻജിഒയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 28 വരെയുള്ള വായുനിലവാരമാണു വിശകലനം ചെയ്തു മുൻ വർഷങ്ങളിലെ ഡേറ്റയുമായി താരതമ്യം ചെയ്തത്. ഡൽഹിയിലെ പ്രാദേശിക മലിനീകരണത്തിന്റെ പകുതിയിലധികവും വാഹനങ്ങളിൽനിന്നാണെന്നു കണ്ടെത്തി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.