Home

ദലിത് യുവാവിനെ വിവാഹം കഴിച്ചതില്‍ ദുരഭിമാനം; മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചു,മാതാപിതാക്കള്‍ക്കെതിരെ കേസ്

മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗ വുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ ക്കെതിരെ കേസെടുത്തത്

തിരുവനന്തപുരം: ദലിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ നവജാത ശിശുവിനെ തട്ടിയെടുത്ത് ഒളി പ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.അനുപമയുടെ സഹോദരി അഞ്ജു,സഹോദരീ ഭര്‍ത്താവ് അരുണ്‍,ജയചന്ദ്രന്റെ സുഹൃത്തുക്കളും സിപിഎം പ്രാദേശിക നേതാക്കളു മായ രമേശന്‍,അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയും പേരൂര്‍ക്കട പൊലീസ് കേസെടുത്തു.

അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡി വൈ എഫ്‌ഐ മേഖലാ പ്രസിഡന്റും ദലിത് ക്രിസ്ത്യനു മായ അജിത്തുമായുള്ള മകള്‍ അനുപമയുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഈ ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം, സ ഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്‍പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ ആശു പത്രിയില്‍ നിന്ന് കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.

പ്രസവിച്ച് മൂന്നാം ദിവസം ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.പൊലിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലിസ് മൊ ഴി രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ദമ്പതികള്‍ പറഞ്ഞു. ദുരഭിമാനത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കൊണ്ട് പോയതെന്നാണ് അനുപമയുടെ ആരോപണം. ഈ വര്‍ഷം ഏപ്രില്‍ 19നാണ് കു ഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപൊയെന്ന് കാണിച്ച് അനുപമ പൊലിസില്‍ പരാതി നല്‍ കിയത്.

കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാ ല്‍, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്‍പിച്ചതെന്നാണ് അച്ഛ ന്‍ ജയചന്ദ്രന്‍ പറയുന്നത്.അറിയപ്പെടുന്ന സിഐടിയു നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊ ച്ചുമകളാണ് അനുപമ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.