ജാതി അധിക്ഷേപം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നടിയും മോഡ ലുമായ മീര മിഥുന്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. പ്രശസ്ത യൂട്യൂബര്‍ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാ ര്യ റിസോര്‍ട്ടിലെത്തിയാണ് ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ: ദിലിതര്‍ക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമി ഴ്‌നടിയും മോഡലുമായ മീര മിഥുന്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. പ്രശസ്ത യൂട്യൂബര്‍ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയാണ് ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തത്.
സിനിമ മേഖലയില്‍ പണിയെടുക്കുന്ന ദലിതുകള്‍ അക്രമസ്വഭാവമുള്ളവരാണെന്നും ഇവരെ പുറ ത്താക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ പോ സ്റ്റ് ചെയ്ത് വീഡിയോയില്‍ മീര പറഞ്ഞിരുന്നു. ഒട്ടുമി ക്ക കുറ്റകൃത്യങ്ങളിലും ദലിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് പ്രതികളെന്നും, തമിഴ് സിനി മയിലെ ദലിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണമെന്നും യൂട്യൂബ് വീഡിയോയിലൂടെ മീര മിഥു ന്‍ ആഹ്വാനം ചെയ്തതാണ് വിവാദമായ ത്. ആഗസ്റ്റ് ഏഴിനാണ് വിവാദ വീഡിയോ യൂട്യൂബില്‍ പുറ ത്തുവന്നത്.
വീഡിയോ വൈറലായി പ്രചരിച്ചതോടെ വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എസ്‌സി/ എസ്ടി നിയമം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പൊലിസ് കേസെടുത്തതിന് പിന്നാലെ നടി ചെന്നൈയിലെ വീട്ടില്‍ നിന്ന് ഒളിവില്‍ പോവുകയായി രുന്നു. പൊലിസിന് തന്നെ പിടികൂടാനാകില്ലെ ന്ന വെല്ലുവിളിയും ഇതിനിടെ മീര മിഥുന്‍ നടത്തിയി രുന്നു. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആലപ്പുഴയിലെ സ്വകാര്യ റിസോ ര്‍ട്ടില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടിയെ ചെന്നൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. ഇവരെ അറ സ്റ്റ് ചെയ്യുന്നതിനിടെ പൊട്ടിക്കരയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. താനെ സേര്‍ന്ത കൂട്ടം ഉള്‍പ്പടെ ഏതാനും തമിഴ് സിനിമകളില്‍ അഭനയിച്ച മീര മിഥുന്‍ തമിഴ് ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ഥിയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.