Home

ദയാബായിയുടെ സമരം: മുഖ്യമന്ത്രി ഇടപെട്ടു, ചര്‍ച്ചയ്ക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം അവസാനി പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ ചുമത ലപ്പെടുത്തി

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം അവസാനിപ്പാക്കാന്‍ മുഖ്യമ ന്ത്രി ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ആര്‍ ബി ന്ദുവിനും വീണാ ജോര്‍ജിനും മുഖ്യമന്ത്രി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരസമിതിയുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് 81കാരിയായ ദയാബായി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈമാസം രണ്ടിനാണ് അ വര്‍ സമരമാരംഭിച്ചത്. എന്‍ഡോസള്‍ ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡി ക്കല്‍ കോളജ് പൂര്‍ണ സജ്ജ മാക്കുക, എയിംസ് പരിഗണനാ പട്ടികയിലേക്ക് കാസര്‍കോടിനെയും ഉള്‍ പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി സമരം നടത്തുന്നത്.

ആരോഗ്യ സ്ഥിതി വഷളായതോടെ രണ്ട് തവണ ദയാബായിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രി യിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അവര്‍ വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.പ്രശ്ന പരി ഹാരം ഉണ്ടാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് ദയാബായി.

കാസര്‍കോട് ജില്ലയോട് പൊതുവെ കാണിക്കുന്ന അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാ ണ് ദയാബായി അടക്കമുള്ള പ്രക്ഷോഭകരുടെ ആരോപണം. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ലഭ്യമാക്കുന്നില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒ പി മാത്രമാണ്. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടിക ളുടെയും ആശുപത്രി യുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയി ട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. തുടങ്ങി എന്‍ ഡോസള്‍ഫാന്‍ നിരവധി പ്രശ്നങ്ങളാണ് ദുരിത ബാധിതര്‍ ഉന്നയിക്കുന്നത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.