കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി തരപ്പെടുത്തിക്കൊടു ക്കാ മെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയിപ്രം പൊ ലീസ് ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡില്‍ അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ഡുറ(30)യുടെ അറസ്റ്റാണ് രേഖപ്പെടു ത്തിയത്
പത്തനംതിട്ട : കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി തരപ്പെടുത്തിക്കൊടുക്കാ മെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയിപ്രം പൊലീസ് ഒന്നാം പ്രതിയു ടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡില്‍ അമ്പാട്ട് വീട്ടില്‍ ഹി ല്‍ഡ സാന്ദ്ര ഡുറ(30)യുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എറണാകുളം പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് കോയി പ്രം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാല്‍ മുകളുകാലായില്‍ വീട്ടില്‍ ബാബുക്കുട്ടി നല്‍കിയ പരാതിപ്ര കാരം എടുത്ത കേസിലാണ് നടപടി. ഇദ്ദേഹത്തിന്റെ മകന് കാനഡയില്‍ മെക്കാനിക്കല്‍ എന്‍ ജിനീയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞു പ്രതികള്‍ ബേങ്ക് അക്കൗണ്ടിലൂടെ നാല് ലക്ഷം രൂപ തട്ടിയെടുത്തശേഷം, ജോലി ലഭ്യമാക്കുകയോ പണം മുഴുവന്‍ തിരികെ നല്‍കുകയോ ചെ യ്തില്ല എന്നതാണ് പരാതി. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും പന്തളം, ആലപ്പുഴ മണ്ണാഞ്ചേ രി സ്റ്റേഷനുകളില്‍ ഒന്നുവീതം വിശ്വാസവഞ്ചന കേസുകളില്‍ ഒന്നാം പ്രതി ഉള്‍പ്പെട്ടിട്ടുണ്ട്.
ഇവയിലെല്ലാം മേല്‍വിലാസങ്ങള്‍ വ്യത്യസ്തമാണ്. പല ജില്ലകളിലും സമാനരീതിയില്‍ ആളുക ളില്‍ നിന്നും പണം കൈപറ്റി വിശ്വാസവഞ്ചന കാട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞി ട്ടുണ്ട്. എസ് ഐ അനൂപ്, സി പി ഓമാരായ സാജന്‍, രശ്മി,ഷെബി എന്നിവരാണ് സംഘത്തി ലുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.