ദമ്മാം: ബഹ്റൈനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന കടൽപാലമായ ‘കിങ് ഫഹദ് കോസ്വേ’ക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഇന്റർനാഷനൽ വർഷന്തോറും സംഘടിപ്പിക്കുന്ന 24ാമത് ഇന്റർനാഷനൽ കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് മത്സരത്തിലാണ് രണ്ട് നേട്ടങ്ങൾ കൂടി കരസ്ഥമാക്കിയതെന്ന് കിങ് ഫഹദ് കോസ്വേ അതോറിറ്റി വ്യക്തമാക്കി.‘ഉപഭോക്താക്കൾ എല്ലാറ്റിന്റെയും ഹൃദയഭാഗത്ത്’ എന്ന വിഭാഗത്തിൽ സുവർണ പുരസ്കാരം (ഒന്നാം സ്ഥാനം), ‘മികച്ച സാംസ്കാരിക മാറ്റവും ഉപഭോക്തൃ അനുഭവത്തിലെ പരിവർത്തനവും’ എന്ന വിഭാഗത്തിൽ വെങ്കല പുരസ്കാരം (മൂന്നാം സ്ഥാനം) നേടിയതായി അതോറിറ്റി വിശദീകരിച്ചു.
സൗദിയിലേയും ബഹ്റൈനിലേയും കിങ് ഫഹദ് കോസ്വേയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽനിന്ന് ലഭിച്ച പരിധിയില്ലാത്ത പിന്തുണയുടെ ഫലമായി ഉപഭോക്തൃ അനുഭവം പ്രധാന സ്തംഭം എന്ന കോർപറേഷന്റെ അഭിലാഷത്തിന്റെ സ്ഥിരീകരണമാണ് ഈ അവാർഡുകൾ. ‘സൗദി കസ്റ്റമർ എക്സ്പീരിയൻസി’ൽ വിവിധ വിഭാഗങ്ങളിലായി അഞ്ച് അവാർഡുകൾ കിങ് ഫഹദ് കോസ്വേ നേരത്തേ നേടിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.