സിയോൾ: ദക്ഷിണകൊറിയയിൽ 179 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ലാൻഡിങ് ഗിയറിൻറെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പക്ഷികൾ ഇടിച്ചതാണോ അപകടകാരണമെന്നതും പരിശോധിച്ചു വരികയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്നാണ് റിപ്പോർട്ട്.
വിമാനത്തിൻറെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അന്വേഷണത്തിന് വിദഗ്ധ സംഘത്തെ അമേരിക്ക അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ദക്ഷിണികൊറിയയെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. 181 യാത്രക്കാരിൽ രണ്ട് പേർ മാത്രമായിരുന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ട രണ്ട് പേരും വിമാനത്തിലെ ജീവനക്കാരാണ്. ലാൻഡിങ് ഗിയറിനുണ്ടായ തകരാർ മൂലം ബെല്ലി ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ ഫലവത്തായില്ല. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കൺട്രോൾ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു.
ബാങ്കോക്കിൽ നിന്ന് യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 175 പേർ യാത്രക്കാരും ആറ് പേർ ജീവനക്കാരുമായിരുന്നു. 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരന്മാരും രണ്ട് പേർ തായ്‌ലൻഡ് സ്വദേശികളുമായിരുന്നു. അപകടത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ജെജു എയർ അധികൃതർ രംഗത്തെത്തിയിരുന്നു. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ദക്ഷിണകൊറിയയിൽ ഏഴ് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ലോകനേതാക്കളാണ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.