അന്തിമ റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ചയോടെ ലഭ്യമാകും. എവിടെയും സ്ഥാനാര്‍ഥികള്‍ ക്കോ, പോളിങ് ഏജന്റുമാര്‍ക്ക് നേരേയോ ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടു ത്തലോ ഉണ്ടായിട്ടില്ല
അഗര്‍ത്തല: ത്രിപുര നിയസഭാ തെരഞ്ഞടുപ്പില്‍ കാര്യമായ ആക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തെര ഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്. വോട്ടെടുപ്പ് അവസാനിപ്പിക്കേണ്ട വൈകിട്ട് നാലിന് 81.10 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ആ സമയം ഏകദേശം 1500 ബൂത്തിലായി 1.35 ലക്ഷം വോട്ടര്‍മാര്‍ വരി നിന്നിരുന്നു. അന്തിമ പോളിങ് ശതമാനം 85 ആയി ഉയര്‍ന്നേക്കും. കഴിഞ്ഞതവ ണ 89.08 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 28 ലക്ഷത്തോളം വോട്ടര്‍മാര്‍ക്കായി മൊത്തം 3327 ബൂ ത്താണ് ക്രമീകരിച്ചത്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ചയോടെ ലഭ്യമാകും. എവിടെയും സ്ഥാനാര്‍ഥികള്‍ക്കോ, പോളിങ് ഏജ ന്റുമാര്‍ക്ക് നേരേയോ ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടു ത്തലോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് 168 ഇടത്ത് റീപോളുകള്‍ നടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ വിടെയും റീപോളിങ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല.
ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരി ച്ചു. വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്തു ജനാധിപത്യത്തിന്റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമ ന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിനു വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമ ന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബി ജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണു നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്രമോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു.
3,328 പോളിങ് ബൂത്തുകളില്‍ 1,100 ബൂത്തുകള്‍ പ്രശ്നബാധിതമാണ്. 28 അതീവ പ്രശ്നബാധിത ബൂത്തു കളുമുണ്ട്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 28.14 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 14,15,223 പുരുഷന്‍മാരും 13,99,289 സ്ത്രീകളുമാണ്. 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരു ന്നത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.