Breaking News

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് ; മേഘാലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം. മേഘാലയില്‍ ആര്‍ക്കും ഭൂരി പക്ഷം പ്രവചിക്കാതെ ആദ്യ ഫലസൂചനകള്‍. മേഘാലയില്‍ എന്‍പിപിയാണ് മുന്നില്‍. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല

ന്യൂഡല്‍ഹി : നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം. മേഘാ ലയില്‍ ആര്‍ക്കും ഭൂരിപക്ഷം പ്രവചിക്കാതെ ആദ്യഫലസൂചനകള്‍. മേഘാലയില്‍ എന്‍പിപിയാണ് മുന്നി ല്‍. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല.

ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നി വര്‍ തമ്മിലുള്ള പേരാട്ടമാണ് നടന്നത്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 40 സീറ്റുകളില്‍ ബിജെ പി മുന്നേറ്റമാണ് നടക്കുന്നത്. സിപിഎം കോണ്‍ഗ്രസ് സംഖ്യത്തിന് ഏഴു സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, തിപ്ര മോത്ത പാര്‍ട്ടി 13 സീറ്റുകളുമായി കരുത്തുറ്റ പേരാട്ടമാണ് നട ത്തുന്നത്.

കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമ സഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെ ടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും ബിജെപി സംഖ്യത്തിന്റെ മുന്നേറ്റമാ ണ്. എതിര്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുട്ടോ നിയമസഭാ മണ്ഡല ത്തില്‍ ബിജെപി സ്ഥാനാര്‍ഥി കഷെറ്റോ കിനിമി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ സംസ്ഥാ നത്തെ 60 സീറ്റുകളില്‍ 12ലും വിജയിച്ച ബിജെപി എന്‍ഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്്. സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീ റ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ നിലം പരിശാക്കിയാണ് ബി ജെപി എന്‍ഡിപിപി സംഖ്യം മുന്നേറുന്നത്. നാഗാപീപ്പിള്‍സ് ഫ്രണ്ടിന് എട്ടു സീറ്റുകളില്‍ മാത്രമാണ് മുന്നേ റ്റം ഉണ്ടാക്കാനായത്. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതായി.

മേഘാലയയില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സ്ഥിതിയാണുള്ളത്. ബം ഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 20 സീറ്റിലാണ് മുന്നേറുന്നത്. കോണ്‍റാ ഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി) 16 സീറ്റുകളിലാണ് മുന്നേറുന്നത്.

ബിജെപി 12 സീറ്റുകളിലുമാണ് മുന്നേറുന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നത യെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്ക് ഇക്കുറി മത്സരിക്കുന്നത്. 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭി ച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. അഴിമതിയാരോപണങ്ങളു ടെ പേരില്‍ സാങ്മയുടെ പാര്‍ട്ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളി ല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.